നെന്മാറ: തരിശുനില കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി അയിലൂർ ഒറവഞ്ചിറ പാടശേഖര സമിതിയുടെ കീഴിൽ മുഹമ്മദ് ഇബ്രാഹിമിന്റെ നാലേക്കർ പാടത്ത് നടത്തിയ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ്.വിഘ്നേഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എസ്.കൃഷ്ണ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് റെജീന ചാന്ത് മുഹമ്മദ്, പഞ്ചായത്തംഗം പുഷ്പാകരൻ, കൃഷി അസിസ്റ്റന്റുമാരായ രഞ്ജിനി, സി.സന്തോഷ്, വിവിധ പാടശേഖര സമിതി സെക്രട്ടറിമാരായ കെ.നാരായണൻ, സെയ്ത് മുഹമ്മദ്, മുഹമ്മദ് ഇബ്രാഹിം, അബ്ദുൾ റഹ്മാൻ, ആർ.സംയുക്ത, എം.ശിവദാസൻ, എം.യൂസഫ്, എ.സേതുമാധവൻ, എം.അബ്ബാസ്, മുത്തുക്കുട്ടി, കറുപ്പസ്വാമി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |