SignIn
Kerala Kaumudi Online
Thursday, 26 September 2024 5.04 AM IST

കൃഷിത്തോട്ടം പദ്ധതി: സഹായവിതരണം

Increase Font Size Decrease Font Size Print Page
photo
ആടുകളെ വിതരണം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവ്വഹിക്കുന്നു

ബാലുശ്ശേരി: കൃഷിഭവൻ നടപ്പാക്കുന്ന കൃഷിയാധിഷ്ഠിത വികസന സമീപനം എന്ന പദ്ധതിയുടെ ഘടകമായ സംയോജിത കൃഷിത്തോട്ടം പദ്ധതിയിൽ തിരഞ്ഞെടുത്ത കർഷകനുള്ള സഹായം വിതരണം ചെയ്തു. ബാലുശ്ശേരി കാർഷിക കർമ്മസേന മുഖേനയാണ് ആനുകൂല്യം വിതരണം നടത്തിയത് . മൃഗസംരക്ഷണ മേഖലയിലെ നിലവിലെ ഘടകങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി മാധവൻ തൈയ്യുള്ളതിലിന് ആടുകളെ നൽകി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചങ്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇന്ദിര , കർമ്മസേന പ്രസിഡന്റ് രാജൻ മൂടമ്പത്ത്, അംഗങ്ങളായ സുധാകരൻ പുതിയോട്ടിൽ, സത്യനാഥൻ നിലങ്കണ്ടി ,കൃഷി അസിസ്റ്റൻറ് ഷിനിജ കെ എൻ എന്നിവർ പ്രസംഗിച്ചു. ബാലുശ്ശേരി കൃഷി ഓഫീസർ എം.വിധു സ്വാഗതവും കൃഷി അസിസ്റ്റൻറ് സജി നന്ദിയും പറഞ്ഞു .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.