ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനെതിരെ ഫോട്ടോഗ്രാഫർ ശാലൂ പേയാട് കഴിഞ്ഞ ദിവസം ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റോബിൻ ആരുടെയോ ജീവിതം തകർത്തെന്ന രീതിയിലൊക്കെയായിരുന്നു പറഞ്ഞത്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാം വീഡിയോയിലുടെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റോബിൻ. തനിക്കെതിരെ തെളിവുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകണമെന്നാണ് റോബിൻ വീഡിയോയിൽ പറയുന്നത്.
റോബിന്റെ വാക്കുകൾ...
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ ഒരു വ്യക്തി ആരോപണങ്ങളൊക്കെയായി ചില ചാനലുകളിൽ അഭിമുഖമൊക്കെ കൊടുത്തിരുന്നു. ഞാൻ ആ വീഡിയോ കണ്ടു ഡൗൺലോഡ് ചെയ്തുവച്ചിട്ടുമുണ്ട്. ആ മൂന്ന് വീഡിയോ മുഴുവൻ എന്നെക്കുറിച്ചുള്ള ആരോപണങ്ങളാണ്. ആ ഒരു വ്യക്തിയുടെ പേരാണ് മിസ്റ്റർ ശാലൂ പേയാട്.
മിസ്റ്റർ ശാലൂ പേയാട് ഈ വീഡിയോകൾക്ക് വിശദീകരണം നൽകണമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിചാരിക്കുകയായിരുന്നു. ഇതാണ് പറ്റിയ സമയം. നാല് പേരുടെ ജീവിതം ഞാൻ നശിപ്പിച്ചെന്നൊക്കെ നിങ്ങൾ പറയുന്നുണ്ട്.നിങ്ങളുടെ കൈയിൽ തെളിവുണ്ടെങ്കിൽ, നമ്മുടെ ഇന്ത്യ എന്ന് പറയുന്ന മഹാ രാജ്യത്ത് നമ്മളെ സഹായിക്കാൻ പൊലീസും കോടതിയും നിയമവുമുണ്ട്. നാല് പേരുടെ ജീവിതം ഞാൻ നശിപ്പിച്ചിട്ടുണ്ടെങ്കിൽ ആ ഭയങ്കര തെളിവും കൊണ്ട് പൊലീസ് സ്റ്റേഷനിൽ പൊയി എനിക്ക് എതിരായി ഒരു പരാതി നൽകുക. എന്തുകൊണ്ട് ആ രീതിയിൽ പോകുന്നില്ല. നമുക്ക് നിയമമില്ലേ.
മിസ്റ്റർ ശാലൂ പേയാട് നിങ്ങൾ പൊലീസ് സ്റ്റേഷൻ വഴി നീങ്ങുക. ഞാൻ വരാം. നിങ്ങൾ ആദ്യം ഈ ഓരോ ആരോപണങ്ങളും നിയമപരമായി തെളിയിച്ച് കാണിക്കണം. കാരണം അത്യാവശ്യം അറിയപ്പെടുന്ന ആളാണ് ഞാൻ. എന്നെപ്പറ്റി ഇങ്ങനത്തെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ചുമ്മാ വന്ന് ഇരുന്ന് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ ഉടനെ തന്നെ ഒരു പൊലീസ് സ്റ്റേഷനിൽ പോകുക. തെളിവ് സഹിതം എനിക്കെതിരെ പരാതി നൽകൂ.
View this post on Instagram A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |