പെരുമാട്ടി: പഞ്ചായത്തിന് 2023-24 സാമ്പത്തിക വർഷത്തിൽ 38.38 കോടിവരവും 38.19 കോടി ചെലവും 18 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്. കർഷകരുടെ ഉന്നമനത്തിനും നെല്ല്-തെങ്ങ് കൃഷി സമഗ്രവികസനം, കന്നുകാലി- തേനീച്ച വളർത്തൽ, കിഴങ്ങ് വർഗ ഉൽപാദനം എന്നിവയ്ക്കായി രണ്ടുകോടി വകയിരുത്തി.
സംസ്ഥാനത്ത് ആദ്യമായി സ്കൂളുകളിൽ ഉണർവ് എന്ന പേരിൽ ലഹരി വിരുദ്ധ സേന രൂപീകരിക്കുന്നതിന് രണ്ടുലക്ഷം, പട്ടികവർഗ വിഭാഗക്കാരുടെ ഉന്നമനത്തിന് കോളനിയെ അറിയുക ജനസമ്പർക്ക പദ്ധതിക്ക് മൂന്നുലക്ഷം, പട്ടികവർഗക്കാരുടെ ആരോഗ്യ പരിപാലനത്തിന് ഒപ്പം പദ്ധതിക്ക് പത്തുലക്ഷവും വീതം വകയിരുത്തി. ശുചിത്വ സേന രൂപീകരണത്തിന് മൂന്നുലക്ഷവും സമ്പൂർണ്ണ പേവിഷമുക്ത ഗ്രാമത്തിന് 2.5 ലക്ഷവും വകയിരുത്തി. പ്രസിഡന്റ് റിഷ പ്രേംകുമാർ അദ്ധ്യക്ഷയായ യോഗത്തിൽ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ബഡ്ജറ്റ് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |