കിളിമാനൂർ: തൊളിക്കുഴി എസ്.വി.എൽ.പി സ്കൂൾ വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിഭാ സംഗമവും അവാർഡ് ദാനവും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.സാജിദ് അദ്ധ്യക്ഷത വഹിച്ചു.വി.ആർ.രാജേഷ് റാം സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി അവാർഡ് വിതരണം കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മധുവും,സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം സ്കൂൾ മാനേജർ എ.ഫസലുദ്ദീനും നിർവഹിച്ചു. വിവിധ എൻഡോവ്മെന്റുകളുടെ വിതരണം പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി നിർവഹിച്ചു.വാർഡ് മെമ്പർ ഷീജ സുബൈർ ശാസ്ത്ര പ്രതിഭകളെയും,കുമ്മിൾ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ബിന കലാകായിക പ്രതിഭകളെയും,കുമ്മിൾ ഗ്രാമപഞ്ചായത്തംഗം പി.ശശികുമാർ സാമൂഹ്യ ശാസ്ത്ര പ്രതിഭകളെയും ആദരിച്ചു. ട്രസ്റ്റ് അംഗങ്ങളായ എസ്. മുരളീധരൻ,എ.അബ്ദുൽ ജലീൽ,എസ്.ആർ.ജി കൺവീനർ എ.ആർ.ഷമീം എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി എ.എം.ഇർഷാദ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |