കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ജയിലിൽ നിന്നും കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്.
ലൈഫ് മിഷൻ കേസിൽ ഇ ഡിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ അറസ്റ്റായിരുന്നു എം ശിവശങ്കറിന്റേത്. തനിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടെന്നും അവ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ നേരത്തെ കോടതി മുൻപാകെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഇ ഡി ജാമ്യഹർജി എതിർത്തതിന് പിന്നാലെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |