SignIn
Kerala Kaumudi Online
Saturday, 27 April 2024 12.19 AM IST

'ന്നാ ഞാൻ ഇൻസ്പെക്ടറാകാം...'  'മജിസ്‌ട്രേറ്റ് ' തിരക്കിലേക്ക്

mamooty-ppk

കാസർകോട് : 'ന്നാ താൻ കേസ് കൊട്' സിനിമയിൽ മജിസ്‌ട്രേറ്റ് വേഷത്തിൽ എത്തി മലയാള സിനിമ പ്രേക്ഷകരുടെ മനസ് കീഴടക്കിയ പി.പി.കുഞ്ഞികൃഷ്ണൻ തിരക്കിലേക്ക്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'കോറോണ പേപ്പേഴ്സ് ' എന്ന സിനിമയിൽ പൊലീസ് ഇൻസ്‌പെക്ടറുടെ റോളിലാണ് ഇദ്ദേഹം അഭ്രപാളിയിൽ തിളങ്ങാൻ എത്തുന്നത്. ഏപ്രിൽ ആറിനാണ് സിനിമ റിലീസാകുന്നത്. ഷൈൻ നിഗം , ഷൈൻ ടോം ചാക്കോ , സിദ്ധിഖ്, ന്നാ താൻ കേസ് കൊട് സിനിമയിൽ അഭിനയിച്ച ഗായത്രി ശങ്കർ തുടങ്ങിയവരെല്ലാം ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കൊറോണ പേപ്പേഴ്സ് എറണാകുളം ഭാഗങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സുധീഷ് ഗോപിനാഥ് സംവിധാനവും നിർവ്വഹിക്കുന്ന 'മദനോത്സവം' സിനിമയാണ് കുഞ്ഞികൃഷ്ണന്റെ രണ്ടാമത്തെ പ്രധാന സിനിമ. ബളാൽ മലയോര ഭാഗങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ സൂരജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവരുടെയെല്ലാം കൂടെയാണ് മജിസ്‌ട്രേറ്റിന്റെയും റോൾ. നാട്ടുകാരായ കുറെ പേരും ചെറിയ വേഷത്തിൽ മുഖം കാണിക്കുന്നുണ്ട് ഈ സിനിമയിൽ. മൃദുൽ എസ്.നായർ സംവിധാനം ചെയ്യുന്ന 'കാസർ ഗോൾഡ്' എന്ന പേരുള്ള മൂന്നാമത്തെ സിനിമയും റിലീസിന് ഒരുങ്ങുകയാണ്. കണ്ണൂർ , കാസർകോട്, ഗോവ, മംഗളുരു എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ അസഫലിയാണ് നായകൻ. ഇവയ്ക്ക് പുറമെ മൂന്ന് പടങ്ങളുടെ കൂടി ലൊക്കേഷനിലാണ് മാഷ്. തിരുവനന്തപുരം ഭാഗങ്ങളിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന രാഗേഷ് ഗോപൻ സംവിധാനം ചെയ്യുന്ന 'തിമിംഗല വേട്ട'യിലും 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' രചിച്ച സജീവ് പാഴൂർ രചന നിർവ്വഹിച്ച പഞ്ചവത്സര പദ്ധതിയിലും മെഗാസ്റ്റാർ മമ്മൂട്ടി നായകനായിട്ടുള്ള 'കണ്ണൂർ സ്‌കോഡ്' എന്നിവയിലും കുഞ്ഞിക്കൃഷ്ണൻ വേഷമിടുന്നുണ്ട്. ഈ ചിത്രത്തിൽ മമ്മൂട്ടി തന്നെ വിളിച്ചുപറഞ്ഞാണ് റോളിലേക്ക് പരിഗണിക്കുന്നതെന്നതിന്റെ ആഹ്ളാദത്തിലാണ് കുഞ്ഞിക്കൃഷ്ണൻ മാഷ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, FILIM STAR KUNJIKRISHNAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.