പന്തളം: മങ്ങാരം ഗവ. യു.പി സ്കൂളിന്റെ 81-ാമത് വാർഷികാഘോഷവും പഠനോത്സവവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എച്ച്.ഷിജു അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ അദ്ധ്യാപകരുടെ പഠനോപകരണ നിർമ്മാണ മത്സരത്തിൽ മികച്ച വിജയം നേടിയ അദ്ധ്യാപകരായ വിഭു നാരായൺ, എസ്.ദിവ്യ എന്നിവരെ സുശീല സന്തോഷ് ആദരിച്ചു. വിവിധ മത്സരങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി കെ.ഷിഹാദ് ഷിജുവിനെ പന്തളം നഗരസഭാ ഉപാദ്ധ്യക്ഷ യു.രമ്യ അനുമോദിച്ചു. എസ്.ആർ.ജി കൺവീനർ വീണ ഗോപിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. പന്തളം നഗരസഭാ കൗൺസിലർ സുനിത വേണു വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു. പന്തളം നഗരസഭാ കൗൺസിലർമാരായ ടി.കെ.സതി, കെ.വി.ശ്രീദേവി, രത്നമണി സുരേന്ദ്രൻ, പന്തളം മഹേഷ്, രശ്മി രാജീവ്, എ.ഗിരിജ, അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വിനോദ് മുളമ്പുഴ, അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എൻ.കൃഷ്ണപിള്ള, മങ്ങാരം ഗ്രാമീണ വായനശാല സെക്രട്ടറി കെ.ഡി.ശശിധരൻ, പി.ടി.എ വൈസ് പ്രസിഡന്റ് ദൃശ്യ സെമ്ൽ രാജ്, എസ്.എം.സി വൈസ് ചെയർമാൻ എസ്.സന്തോഷ് കുമാർ, മാതൃസമിതി കൺവീനർ അശ്വതി രാകേഷ്, സ്കൂൾ ലീഡർ മുഹമ്മദ് അൻസിൽ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ജനി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |