നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം പാലങ്ങാട് എം.ഇ.എസ് സ്കൂളിൽ വിവിധ കലാപരിപാടി കളോടെ നടത്തി. എം.കെ രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആസിം വെളിമണ്ണ മുഖ്യാഥിതിയായി പങ്കെടുത്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻ കണ്ടി,ഐ.പി രാജേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ഉമ്മു സൽമ,ജൗഹർ പൂമംഗലം,ജസീല മജീദ്,സർജാസ് കുനിയിൽ, രാജു ടി ,സിച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.രൂപ ഇ.കെ , ഷൈനി അബ്രഹാം തുടങ്ങി പ്രമുഖർ പങ്കെടുത്തു.ഡോ.റൂബി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.സി നാസർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |