SignIn
Kerala Kaumudi Online
Saturday, 27 April 2024 6.57 AM IST

സ്വർണക്കടത്ത് - ലൈഫ് മിഷൻ അഴിമതി: ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് അമിത് ഷാ

p

തൃശൂർ: സ്വർണക്കടത്ത് - ലൈഫ് മിഷൻ അഴിമതികൾ നടത്തിയ സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്മ്യൂണിസ്റ്റുകാർ മൗനം പാലിച്ചാൽ കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി പറയും. കമ്യൂണിസ്റ്റുകാർ പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കും. പക്ഷേ അവർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും ചെയ്യുന്നില്ലെന്നും തേക്കിൻകാട് മൈതാനത്ത് ബി.ജെ.പി ജനശക്തി റാലിയിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടത്തിൽ മുങ്ങുമ്പോഴും സർക്കാർ തസ്തികകളിൽ സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അഴിമതി നടത്തി അറസ്റ്റിലായി. കേരളത്തിന് മോദി സർക്കാർ കഴിഞ്ഞ അഞ്ചു വർഷം 1,15,000 കോടി നൽകി. എന്നാൽ, യു.പി.എ സർക്കാർ നൽകിയത് 45,900 കോടി മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 8,500 കോടി നൽകി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നൽകിയിട്ടില്ല. ഗുരുവായൂരിനായി 317 കോടി നൽകി. കാസർകോട് 50 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1,950 കോടിയാണ് അനുവദിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കി. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും

ഇതംഗീകരിക്കില്ല. അവർ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്.കേരളത്തിൽ തമ്മിലടിക്കുന്ന കോൺഗ്രസും സി.പി.എമ്മും നിലനിൽപ്പിനായി ത്രിപുരയിൽ ഒന്നിച്ചു. ജനം ബി.ജെ.പിയെ തിരഞ്ഞെടുത്തു. കൊച്ചി 11 ദിവസമായി പുകയുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായ നടപടിയെടുക്കാനാകുന്നില്ല. 2024ൽ മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ വീണ്ടും സർക്കാർ വരുമെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ദേശീയ വക്താവ് പ്രകാശ് ജാവദേക്കർ, ദേശീയ നിർവാഹക സമിതിയംഗം ഇ.ശ്രീധരൻ, സുരേഷ് ഗോപി, ജേക്കബ് തോമസ്, എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, സി.കെ.ജാനു, നടൻ ദേവൻ, കുമ്മനം രാജശേഖരൻ, എം.ടി.രമേശ്, സി.കെ.പത്മനാഭൻ, ബി.ഗോപാലകൃഷ്ണൻ, കെ.കെ.അനീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. നെടുമ്പാശേരിയിലെത്തിയ അമിത് ഷാ തുടർന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തി. ശക്തൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ജോയ്‌സ് പാലസ് ഹോട്ടലിൽ നടക്കുന്ന പാർലമെന്റ് മണ്ഡലം നേതൃയോഗത്തിലും അദ്ദേഹം പങ്കെടുത്തു.

നേ​തൃ​യോ​ഗ​ത്തി​ൽ​ ​അ​മി​ത് ​ഷാ​യു​ടെ​ ​വി​മ​ർ​ശ​നം:
ജ​യി​ക്കാ​ൻ​ ​ന​ൽ​കി​യ​ 23 നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​ക്കി​യി​ല്ല

തൃ​ശൂ​രി​ൽ​ ​വി​ജ​യ​മു​റ​പ്പാ​ക്ക​ണം
തൃ​ശൂ​ർ​ ​:​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​യി​ക്കാ​നാ​യി​ ​കേ​ന്ദ്രം​ ​ന​ൽ​കി​യ​ 23​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കാ​ത്ത​തി​ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗ​ത്തി​ൽ​ ​അ​മി​ത് ​ഷാ​യു​ടെ​ ​വി​മ​ർ​ശ​നം.​ ​ഇ​ന്ന​ലെ​ ​പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ​ശേ​ഷം​ ​ന​ട​ന്ന​ ​തൃ​ശൂ​ർ​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ലം​ ​നേ​തൃ​യോ​ഗ​ത്തി​ലാ​യി​രു​ന്നു​ ​വി​മ​ർ​ശ​നം.
ജ​യം​ ​നി​ശ്ച​യി​ക്കു​ന്ന​തി​ന് ​ബൂ​ത്തു​ക​ളെ​ ​എ,​ ​ബി,​ ​സി​ ​എ​ന്ന​ ​കാ​റ്റ​ഗ​റി​ക​ളാ​യി​ ​തി​രി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​പോ​ലും​ ​ഒ​രി​ട​ത്തും​ ​ന​ട​ന്നി​ട്ടി​ല്ല.​ ​ഇ​തി​നാ​യി​ ​ഓ​രോ​ ​മ​ണ്ഡ​ല​ത്തി​ലും​ ​ഇ​ൻ​ ​ചാ​ർ​ജ്ജു​മാ​രെ​ ​നി​യ​മി​ച്ചി​രു​ന്നു.​ ​ഇ​വ​രോ​ടാ​ണ് ​അ​മി​ത് ​ഷാ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യ​ത്.​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ക​ഴി​ഞ്ഞ​ ​ഒ​മ്പ​ത് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​വും​ ​ന​ട​ന്നി​ട്ടി​ല്ല.
ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​നീ​ണ്ട​ ​യോ​ഗ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ലം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഏ​ഴ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​പ്ര​സി​ഡ​ന്റു​മാ​രും​ ​ഇ​ൻ​ചാ​ർ​ജു​മാ​രും​ ​ജി​ല്ലാ​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളും​ ​പ​ങ്കെ​ടു​ത്തു.​ ​ഓ​രോ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ച് ​ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ചു.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തൃ​ശൂ​രി​ൽ​ ​വി​ജ​യ​മു​റ​പ്പാ​ക്ക​ണ​മെ​ന്ന് ​അ​മി​ത് ​ഷാ​ ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശ​വും​ ​ന​ൽ​കി.​ ​ബൂ​ത്ത്ത​ല​ ​പ്ര​വ​ർ​ത്ത​നം​ ​ശ​ക്തി​പ്പെ​ടു​ത്ത​ണം.​ ​അ​ടു​ത്ത​ ​മേ​യി​ൽ​ ​വീ​ണ്ടും​ ​തൃ​ശൂ​രി​ലെ​ത്തു​മ്പോ​ൾ​ ​കേ​ന്ദ്രം​ ​ന​ൽ​കി​യ​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന​ ​മു​ന്ന​റി​യി​പ്പും​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പ്ര​കാ​ശ് ​ജാ​വ​ദേ​ക്ക​ർ,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ,​ ​എം.​ടി​ ​ര​മേ​ശ്,​ ​കെ.​കെ.​അ​നീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​രുംവേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

ഏ​ത് ​ഗോ​വി​ന്ദ​ൻ​ ​വ​ന്നാ​ലും
തൃ​ശൂ​രി​നെ​ ​ഇ​ങ്ങെ​ടു​ക്കും:
സു​രേ​ഷ് ​ഗോ​പി

#​ക​ണ്ണൂ​ർ​ ​ത​ന്നാ​ലും​ ​മ​ത്സ​രി​ക്കാ​ൻ​ ​ത​യ്യാർ
തൃ​ശൂ​ർ​:​'​ 2024​ൽ​ ​ഇ​വി​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ണെ​ങ്കി​ൽ,​ ​ഏ​ത് ​ഗോ​വി​ന്ദ​ൻ​ ​വ​ന്നാ​ലും​ ​ശ​രി,​ ​തൃ​ശൂ​രി​നെ​ ​ഇ​ങ്ങെ​ടു​ക്കും.​ ​ഹൃ​ദ​യം​ ​കൊ​ണ്ട് ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്,​ ​തൃ​ശൂ​രി​നെ​ ​നി​ങ്ങ​ളെ​നി​ക്ക് ​ത​ര​ണം​:​',​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​പ​ങ്കെ​ടു​ത്ത​ ​ജ​ന​ശ​ക്തി​ ​റാ​ലി​യി​ൽ​ ​പ്ര​സം​ഗി​ക്ക​വെ​ ​ന​ട​ൻ​ .​സു​രേ​ഷ് ​ഗോ​പി​ ​പ​റ​ഞ്ഞു.
കേ​ര​ള​ ​ജ​ന​ത​യെ​ ​അ​ത്ര​മാ​ത്രം​ ​ദ്റോ​ഹി​ച്ച​ ​സി.​പി.​എ​മ്മി​ന്റെ​ ​അ​ടി​ത്ത​റ​യി​ള​ക്കാ​ൻ​ ​ക​ണ്ണൂ​രി​ൽ​ ​മ​ത്സ​രി​ക്കാ​നും​ ​ത​യ്യാ​റാ​ണ്.​ജ​യ​മ​ല്ല​ ​പ്ര​ധാ​നം.​ ​ര​ണ്ട് ​നേ​താ​ക്ക​ന്മാ​ർ​ ​മാ​ത്ര​മാ​ണ് ​ത​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.​ ​മ​റ്റാ​ർ​ക്കും​ ​അ​തി​ന​വ​കാ​ശ​മി​ല്ല.​ ​തൃ​ശൂ​ർ​ ​ഇ​ങ്ങെ​ടു​ക്കു​വാ​ണെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​ന്തം​ ​ക​മ്മി​ക​ൾ​ ​ട്രോ​ളു​ണ്ടാ​ക്കി.​ ​ആ​ ​വ​രി​ക​ൾ​ ​രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നെ​ന്ന​ ​നി​ല​യി​ൽ​ ​ത​ന്നെ​ ​വ​ള​ർ​ത്തി.​ ​വി​ശ്വാ​സി​ക​ളു​ടെ​ ​കൂ​ടെ​ ​ന​ട​ന്ന് ​വി​ശ്വാ​സി​ക​ളു​ടെ​ ​ച​ട്ട​യ​ണി​ഞ്ഞ​ ​കോ​മ​ര​ങ്ങ​ളു​ണ്ട്.​ ​അ​വ​രെ​യാ​ണ് ​ശ​പി​ക്കു​മെ​ന്ന് ​പ​റ​ഞ്ഞ​ത്.​ ​അ​ല്ലാ​തെ​ ​അ​വി​ശ്വാ​സി​ക​ളെ​യ​ല്ല.​ ​ശ​ക്ത​ന്റെ​ ​മ​ണ്ണി​ൽ​ ​നി​ന്ന് ​പ​റ​യാം,​ ​ഇ​താ​ണ് ​സ​ത്യം.​ ​ഇ​ര​ട്ട​ച്ച​ങ്കു​ണ്ടാ​യ​ത് ​'​ലേ​ല​'​ത്തി​ലാ​ണ്.​ ​അ​തി​നു​ ​ശേ​ഷം​ ​വ​ന്ന​ ​ചി​ല​ ​ഓ​ട്ട​ച്ച​ങ്കു​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​ഇ​ര​ട്ട​ച്ച​ങ്കു​ക​ളാ​യ​ത്.
രാ​ഷ്ട്രീ​യ​വും​ ,​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​വും​ ​ഒ​ന്ന​ല്ലെ​ന്ന് ​ത​ന്നെ​ക്കു​റി​ച്ച് ​നു​ണ​ ​പ​റ​യു​ന്ന​ ​എം.​വി.​ഗോ​വി​ന്ദ​നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലാ​ളി​യും​ ​മ​ന​സി​ലാ​ക്കി​ക്കോ.​ ​ഒ​രു​ ​സം​ശ​യ​വും​ ​വേ​ണ്ട.​ ​കേ​ര​ളം​ ​ബി.​ജെ.​പി​ ​പി​ടി​ച്ചെ​ടു​ത്തി​രി​ക്കും.​ ​ഒ​രു​ ​ന​രേ​ന്ദ്ര​ൻ​ ​വ​ട​ക്കു​ ​നി​ന്ന് ​ഇ​റ​ങ്ങി​ ​വ​ന്ന് ​കേ​ര​ള​മെ​ടു​ക്കു​മെ​ന്ന് ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ​ ​എ​ടു​ത്തി​രി​ക്കും.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളെ​ ​സം​ബ​ന്ധി​ച്ച് ​ആ​യി​ര​ക്ക​ണ​ക്കി​ന് ​പ​രാ​തി​ക​ൾ​ ​ത​ന്റെ​ ​കൈ​യി​ലു​ണ്ട്.​ ​ഒ​ന്ന​ര​ക്കോ​ടി​ ​രൂ​പ​ ​വ​രെ​ ​ബാ​ങ്കി​ലി​ട്ട​വ​രു​ടെ​ ​പ​രാ​തി​ക​ൾ.​ ​ജ​ന​ങ്ങ​ളു​ടെ​ ​പ​ണം​ ​തി​രി​ച്ചു​കൊ​ടു​ക്കാ​ൻ​ ​എ​ന്താ​ണ് ​ഇ​വ​ർ​ക്ക് ​മ​ടി​?.​ ​അ​വി​ടെ​ ​നി​ക്ഷേ​പി​ച്ച​ ​പ​ണം​ ,​ ​ചോ​ര​ ​നീ​രാ​ക്കി​ ​അ​ദ്ധ്വാ​നി​ച്ച് ​നേ​ടി​യ​താ​ണ്.​ ​ഓ​രോ​ ​ഫ​യ​ലി​ലും​ ​ജീ​വി​ത​മു​ണ്ടെ​ന്ന് ​പ​റ​യു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ത് ​കാ​ണു​ന്നി​ല്ലേ​?​ ​',​ ​സു​രേ​ഷ് ​ഗോ​പി​ ​ചോ​ദി​ച്ചു.
തൃ​ശൂ​ർ​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ൽ​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തി​ന്റെ​ ​അ​നൗ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​ന​മാ​ണി​തെ​ന്ന് ​വി​ല​യി​രു​ത്ത​ലു​ണ്ടാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​യാ​ണ് ​അ​മി​ത് ​ഷാ​ ​പ​ങ്കെ​ടു​ത്ത​ ​വേ​ദി​യി​ൽ​ ​സു​രേ​ഷ് ​ഗോ​പി​ ​ആ​യി​ര​ങ്ങ​ളെ​ ​ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​ ​ഇ​രു​പ​ത് ​മി​നി​റ്റോ​ളം​ ​പ്ര​സം​ഗി​ച്ച​ത്.​ ​തൃ​ശൂ​രി​ൽ​ 365​ ​ദി​വ​സ​വും​ ​പ്ര​വ​ർ​ത്തി​ച്ചാ​ലും​ ​സു​രേ​ഷ് ​ഗോ​പി​ ​ജ​യി​ക്കി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞി​രു​ന്നു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMITHSHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.