കൊച്ചി: വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടിൽ ലോറൻസ് ജോസഫ് ആണ് മരിച്ചത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുള്ള പുക ശല്യത്തെത്തുടർന്ന് രോഗിയുടെ നില വഷളാകുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.
രാത്രിയിൽ വലിയ ദുർഗന്ധമാണെന്നും ഈ സമയത്ത് ലോറൻസിന് ശ്വാസതടസമുണ്ടായെന്നും ഭാര്യ പറഞ്ഞു. ലോറൻസിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ലോറൻസിന് ശ്വാസതടസമുണ്ടായിരുന്നുവെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും എം പി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |