"അമൃതം ഗമയ" ചിത്രം പോലെ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ മൃഗീയമായ റാഗിംഗ് നടന്നു ബാലകൃഷ്ണൻ എന്ന സാധു വിദ്യാർത്ഥി ജീവനൊടുക്കിയ കഥ.
ട്രൗസർ വാങ്ങാൻ പണമില്ലാത്ത അയാൾ മുണ്ടുടുത്താണ് കോളേജിൽ പോയിരുന്നത്. അവിടെ ബാലകൃഷ്ണനെ മുണ്ടുരിഞ്ഞു മർദിച്ചു, അവന്റെ സ്വന്തം മൂത്രം അവനെക്കൊണ്ട് കുടിപ്പിച്ചു. ഇതിലെ വില്ലന്മാർ വിദ്യാർത്ഥികളാൽ ശിക്ഷിക്കപ്പെടുന്ന കഥ, അവർക്കും പിന്നെ പഠിക്കാൻ കഴിയാതെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് പോകേണ്ടി വന്ന ചരിത്രം. ഡോ. സുകുമാർ അഴീക്കോടിൽ നിന്നും മൈക്രോഫോൺ പിടിച്ചു വാങ്ങി ജനകീയ വിചാരണ നടത്തിയ കാര്യങ്ങൾ, രസകരവും ഒപ്പം ചരിത്രപരവുമായ ജോയ് മാത്യുവിന്റെ ജീവിത കഥ, പുസ്തക പ്രസാധനം നടത്തി പൊളിഞ്ഞുപോയ കാര്യങ്ങൾ, എല്ലാം. പ്ലാനറ്റ് സെർച് വിത്ത് എം എസിന്റെ പുതിയ വീഡിയോ കാണുക. ചലച്ചിത്ര നടനും, സംവിധായകനും, നിർമ്മാതാവും ആയ ജോയ് മാത്യുവിന്റെ രസകരമായ പുതിയ പുസ്തകത്തെക്കുറിച്ചുള്ള വീഡിയോ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |