SignIn
Kerala Kaumudi Online
Saturday, 27 April 2024 9.06 AM IST

ബ്രഹ്മപുരം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുല്ലക്കര രത്നാകരൻ, തീപിടിത്തത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് സിപിഐ, ചർച്ച വേണ്ടെന്ന് കാനം രാജേന്ദ്രൻ

brahmapuram

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ അന്വേഷണം വേണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ മുൻമന്ത്രി മുല്ലക്കര രത്നാകരൻ. ബ്രഹ്മപുരം കേരളത്തിന്റെ നന്ദിഗ്രാമാണെന്ന് മുല്ലക്കര പറഞ്ഞു. മറ്റുനേതാക്കളും വിഷയത്തിൽ ഇടപെട്ടപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഇപ്പോൾ ചർച്ച വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. പൊതുജനാരോഗ്യം ഉറപ്പാക്കാൻ വേണ്ട എല്ലാപിന്തുണയും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAHMAPURAM FIRE, BRAHMAPURAM PLANT, CPI, KANAM RAJENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.