SignIn
Kerala Kaumudi Online
Friday, 26 April 2024 5.14 PM IST

 പ്രതിപക്ഷ ബഹളം --- 17-ാം മിനിറ്റിൽ സഭ പിരിഞ്ഞു

p

തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസ് നിഷേധിക്കുന്നതടക്കം തങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നെന്ന് ആരോപിച്ചുള്ള പ്രതിപക്ഷം ബഹളത്തിൽ മുങ്ങിയ സഭാസമ്മേളനം 17 മിനിറ്റിനുള്ളിൽ ഇന്നലത്തേക്ക് പിരിഞ്ഞു.

ചോദ്യോത്തരവേള തുടങ്ങിയതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ മുഖം മറച്ച് ബാനറുയർത്തിയും മുദ്രാവാക്യം പ്രതിഷേധിച്ചു. അടിയന്തരപ്രമേയ നോട്ടീസ് തുടർച്ചയായി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സ്പീക്കറുടെ ചേംബറിന് മുന്നിൽ നടന്ന സമരം കൈയാങ്കളിയിൽ കലാശിച്ചിരുന്നു. ഇതടക്കം ഭരണ- പ്രതിപക്ഷ പോര് ശമിപ്പിക്കാനും സഭാസ്തംഭനം ഒഴിവാക്കാനുമായി ഇന്നലെ രാവിലെ എട്ടിന് സ്പീക്കർ എ.എൻ. ഷംസീർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചെങ്കിലും സമവായമാകാതെ പിരിഞ്ഞു.

പിന്നാലെ സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷത്തെ കൈയേറ്റം ചെയ്തതിന് ഭരണകക്ഷിയംഗങ്ങൾക്കും വാച്ച് ആൻഡ് വാർഡിനുമെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടപടിയാവശ്യപ്പെട്ടു. സഭയിൽ കഴിഞ്ഞ ദിവസമുണ്ടായത് ചരിത്രത്തിലില്ലാത്ത സംഭവമാണെന്ന് സ്പീക്കർ പറഞ്ഞു.

നാല് പ്രതിപക്ഷ എം.എൽ.എമാരെ ആക്രമിച്ച് പരിക്കേല്പിച്ച ഭരണകക്ഷി അംഗങ്ങൾക്കും അഡിഷണൽ ചീഫ് മാർഷലിനുമെതിരെ സ്പീക്കർ ഉടൻ റൂളിംഗ് നൽകണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണ്. സഭാ ടി.വി ഏകപക്ഷീയമായാണ് ദൃശ്യങ്ങൾ കാണിക്കുന്നത്. ഇവിടെ നടക്കുന്നതെല്ലാം ജനം കാണേണ്ടേയെന്നും ചോദിച്ചു.

റൂളിംഗ് പിന്നീടുണ്ടാകുമെന്നും പ്രതിപക്ഷാംഗങ്ങൾ സഹകരിക്കണമെന്നും സ്പീക്കർ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. സമാധാനപരമായ സത്യഗ്രഹമാണെന്ന് തങ്ങൾ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് പറ‌ഞ്ഞു. എന്നാൽ, നടന്നത് ഉപരോധ സമരം തന്നെയാണെന്നും തർക്കത്തിലേക്ക് പോകേണ്ടതില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

കക്ഷി നേതാക്കളുടെ യോഗത്തിലെ തീരുമാനമനുസരിച്ച റൂളിംഗ് സ്പീക്കർ നടത്തും മുമ്പ് പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് നീങ്ങുന്നത് ശരിയല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചു. ഇതിനിടെ എ.പ്രഭാകരൻ, എം.മുകേഷ്, പി.മമ്മിക്കുട്ടി എന്നിവരുടെ ചോദ്യങ്ങൾക്ക് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മറുപടി നൽകി. ബഹളം ശക്തമായതോടെ ചോദ്യോത്തര വേള സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചു. തു‌‌ടർന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾക്കും ഉപക്ഷേപങ്ങൾക്കുമുള്ള മറുപടികൾ മേശപ്പുറത്ത് വച്ചു. തുടർന്ന് എക്സൈസ്, തദ്ദേശഭരണ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ പാസാക്കി പിരിയുകയായിരുന്നു.

​ ​ക​ക്ഷി​നേ​താ​ക്ക​ളു​ടെ​ ​യോ​ഗ​ത്തി​ൽ​ ​-​--

പി​ണ​റാ​യി​-​ ​സ​തീ​ശൻ
രൂ​ക്ഷ​ ​വാ​ക്പോ​ര്

​ ​ഫ​ലം​കാ​ണാ​തെ​ ​യോ​ഗം
തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ക്ക് ​മ​ർ​ദ്ദ​ന​മേ​ൽ​ക്കു​ന്ന​തി​ൽ​ ​വ​രെ​ ​എ​ത്തി​യ​ ​സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം​ ​ശ​മി​പ്പി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​സ്പീ​ക്ക​ർ​ ​വി​ളി​ച്ചു​ചേ​ർ​ത്ത​ ​ക​ക്ഷി​നേ​താ​ക്ക​ളു​ടെ​ ​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​ത​മ്മി​ൽ​ ​വാ​ക്പോ​ര് ​ന​ട​ന്നു.
അ​ടി​യ​ന്ത​ര​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​ഏ​ത് ​വി​ഷ​യ​ത്തി​ലും​ ​പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​നി​യ​മ​സ​ഭ​ ​ന​ട​ത്തി​ക്കൊ​ണ്ട് ​പോ​കാ​നാ​വി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ്.​ ​ഇ​രു​കൂ​ട്ട​രും​ ​മ​യ​പ്പെ​ടാ​തെ​ ​നി​ന്ന​തോ​ടെ​ ​ച​ർ​ച്ച​ ​ഫ​ലം​ ​കാ​ണാ​തെ​ ​പി​രി​ഞ്ഞു.​ ​സ്പീ​ക്ക​റു​ടെ​ ​ചേം​ബ​റി​ൽ​ ​രാ​വി​ലെ​ 8.05​നാ​രം​ഭി​ച്ച​ ​യോ​ഗം​ 8.45​നാ​ണ് ​അ​വ​സാ​നി​ച്ച​ത്.
ഇ​ന്ന​ലെ​ ​പ്ര​തി​പ​ക്ഷം​ ​ന​ൽ​കി​യ​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ ​നോ​ട്ടീ​സും​ ​പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​ർ​ ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ,​ ​ഇ​നി​ ​ന​മു​ക്ക് ​ന​മ്മു​ടെ​ ​വ​ഴി​ ​എ​ന്ന​റി​യി​ച്ച് ​വി.​ഡി.​ ​സ​തീ​ശ​നും​ ​മ​റ്റ് ​നേ​താ​ക്ക​ളും​ ​യോ​ഗ​ത്തി​ൽ​ ​നി​ന്നി​റ​ങ്ങി.
പി​ന്നാ​ലെ​ ​ചേ​ർ​ന്ന​ ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​തി​പ​ക്ഷം​ ​പ്ര​തി​ഷേ​ധം​ ​ക​ടു​പ്പി​ച്ചു.​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​കൈ​യേ​റ്റം​ ​ചെ​യ്ത​ ​വാ​ച്ച് ​ആ​ൻ​ഡ് ​വാ​ർ​ഡി​നും​ ​ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ളാ​യ​ ​എ​ച്ച്.​ ​സ​ലാ​മി​നും​ ​കെ.​എം.​ ​സ​ച്ചി​ൻ​ദേ​വി​നു​മെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കു​ക,​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ ​നോ​ട്ടീ​സി​നു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​അ​വ​കാ​ശം​ ​അം​ഗീ​ക​രി​ക്കു​ക​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി​ ​ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​ ​ബ​ഹ​ളം​ ​വ​ച്ചു.​ ​തു​ട​ർ​ന്ന് ​ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ​ ​ത​ന്നെ​ ​പി​രി​യു​ക​യാ​യി​രു​ന്നു.​ ​ഇ​ന്നും​ ​ഇ​തേ​ ​നി​ല​യി​ൽ​ ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.
അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് ​ച​ട്ടം​ 50​ ​പ്ര​കാ​ര​മു​ള്ള​ ​നോ​ട്ടീ​സ് ​അ​നു​വ​ദി​ക്കു​ക,​ ​വാ​ച്ച് ​ആ​ൻ​ഡ് ​വാ​ർ​ഡി​നും​ ​ര​ണ്ട് ​ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കു​ക​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കാ​തെ​ ​സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ​സ്പീ​ക്ക​ർ​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ഉ​റ​ച്ചു​നി​ന്നു.​ ​പ​രി​ശോ​ധി​ച്ച് ​റൂ​ളിം​ഗ് ​ന​ൽ​കാ​മെ​ന്ന് ​സ്പീ​ക്ക​റും​ ​സ​ഭ​യ്ക്ക​ക​ത്ത് ​അ​ന്വേ​ഷി​ക്കാ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യും​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​പ്ര​തി​പ​ക്ഷം​ ​തൃ​പ്ത​രാ​യി​ല്ല.
നി​യ​മ​സ​ഭ​യി​ൽ​ ​സ​മാ​ന്ത​ര​ ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ച്ച​ത് ​ശ​രി​യാ​യി​ല്ലെ​ന്ന് ​സ്പീ​ക്ക​റും​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​നും​ ​നി​ല​പാ​ടെ​ടു​ത്തു.​ ​പ്ര​തി​ഷേ​ധ​ത്തെ​ ​പ​രി​ഹ​സി​ക്കും​ ​വി​ധം​ ​സ​ഭാ​ന​ട​പ​ടി​ക​ൾ​ ​തു​ട​രു​മ്പോ​ൾ​ ​അ​തി​ന​നു​സ​രി​ച്ച​ ​മാ​ർ​ഗ​ങ്ങ​ൾ​ ​തേ​ടേ​ണ്ടി​ ​വ​രു​മെ​ന്നാ​യി​രു​ന്നു​ ​പ്ര​തി​പ​ക്ഷ​നേ​താ​വി​ന്റെ​ ​മ​റു​പ​ടി.​ ​വി​വി​ധ​ ​ക​ക്ഷി​നേ​താ​ക്ക​ളും​ ​സം​സാ​രി​ച്ചു.

ഉ​രു​ള​യ്ക്ക് ​ഉ​പ്പേ​രി

1.​ ​പി​ണ​റാ​യി​:​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ ​നോ​ട്ടീ​സി​ന്റെ​ ​കാ​ര്യ​ത്തി​ലു​ൾ​പ്പെ​ടെ​ ​പ്ര​തി​പ​ക്ഷ​നേ​താ​വെ​ന്തി​നാ​ണ് ​പ്ര​കോ​പ​ന​പ​ര​മാ​യും​ ​വൈ​കാ​രി​ക​മാ​യും​ ​സം​സാ​രി​ക്കു​ന്ന​ത്?
സ​തീ​ശ​ൻ​:​ ​ബാ​ല​ൻ​സ് ​തെ​റ്റി​ ​സം​സാ​രി​ക്കു​ന്ന​ത് ​ആ​രാ​ണ്?​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​സം​സാ​രി​ക്കു​മ്പോ​ൾ​ ​മൂ​ന്ന് ​വ​ട്ടം​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ഴു​ന്നേ​റ്റ് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ടി​യി​രു​ന്നോ?

2.​ ​പി​ണ​റാ​യി​:​ ​എ​ന്നോ​ട് ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ച്ച​തി​നാ​ണ് ​മ​റു​പ​ടി​ ​കൊ​ടു​ത്ത​ത്
സ​തീ​ശ​ൻ​:​ ​അം​ഗ​ങ്ങ​ൾ​ ​നോ​ട്ടീ​സ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ക്കും,​ ​അ​തി​നെ​ല്ലാം​ ​മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലൊ​രാ​ൾ​ ​എ​ഴു​ന്നേ​റ്റ് ​മ​റു​പ​ടി​ ​പ​റ​യാ​റി​ല്ല

3.​ ​പി​ണ​റാ​യി​:​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​അം​ഗ​ങ്ങ​ളെ​ക്കൊ​ണ്ട് ​പ​റ​യി​പ്പി​ക്കു​ന്ന​ത​ല്ലേ?
സ​തീ​ശ​ൻ​:​ ​അ​തേ,​ ​ഞാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ട് ​ത​ന്നെ​യാ​ണ് ​പ്ര​തി​പ​ക്ഷ​ ​എം.​എ​ൽ.​എ​മാ​ർ​ ​പ​റ​യു​ന്ന​ത്

പ്ര​തി​പ​ക്ഷ​ത്തി​ന്റേ​ത് ​ക​ലാ​പ​ശ്ര​മം:
മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണൻ

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​യ്ക്ക് ​അ​ക​ത്തും​ ​പു​റ​ത്തും​ ​ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ് ​പ്ര​തി​പ​ക്ഷ​മെ​ന്ന് ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ.​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘി​ച്ചു​കൊ​ണ്ട് ​മൊ​ബൈ​ലി​ൽ​ ​പ​ട​ങ്ങ​ളും​ ​വീ​ഡി​യോ​യും​ ​പ​ക​ർ​ത്തി​ ​പു​റ​ത്തെ​ത്തി​ച്ച് ​വി​ഷ​യം​ ​ക​ത്തി​ക്കാ​നാ​ണ് ​ശ്ര​മി​ച്ച​ത്.​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​നി​ല​നി​റു​ത്തി​ ​സ​ഭ​ ​ന​ട​ത്താ​ൻ​ ​ശ്ര​മി​ച്ചി​ട്ടും​ ​അ​വ​ർ​ ​സ​ഹ​ക​രി​ച്ചി​ല്ല.​ ​ഇ​ന്ന​ലെ​ ​ക​ക്ഷി​ ​നേ​താ​ക്ക​ളു​ടെ​ ​യോ​ഗ​ത്തി​ൽ​ ​സ്പീ​ക്ക​ർ​ ​റൂ​ളിം​ഗ് ​ന​ട​ത്താ​മെ​ന്ന് ​ധാ​ര​ണ​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ത് ​കേ​ൾ​ക്കാ​ൻ​ ​പോ​ലും​ ​ത​യ്യാ​റാ​കാ​തെ​ ​പ്ര​തി​പ​ക്ഷം​ ​സ​ഭ​ ​അ​ല​ങ്കോ​ല​പ്പെ​ടു​ത്തി.​ ​അ​ടി​യ​ന്ത​ര​ ​വി​ഷ​യ​ങ്ങ​ൾ​ ​സ​ഭ​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​ണ് ​ച​ട്ടം​ 50​ ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​മാ​ർ​ച്ച് 9​ന് ​ന​ട​ന്ന​ ​കാ​ര്യ​മാ​ണ് 15​ ​ന് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​മാ​യി​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​നി​യ​മ​സ​ഭ​യി​ൽ​ ​സ​മാ​ന്ത​ര​ ​സ​ഭ​യും​ ​കേ​ട്ടു​കേ​ഴ്‌​വി​യി​ല്ലാ​ത്ത​താ​ണ്.

ഭീ​ഷ​ണി​ക്ക് ​
വ​ഴ​ങ്ങി​ല്ലെ​ന്ന്
യു.​ഡി.​എ​ഫ്
സാ​മാ​ജി​കർ
തി​രു​വ​ന​ന്ത​പു​രം​:​ ​ക​ള്ള​ക്കേ​സും​ ​കൈ​യൂ​ക്കും​ ​കൊ​ണ്ട് ​ത​ങ്ങ​ളെ​ ​ത​ള​ർ​ത്താ​നാ​വി​ല്ലെ​ന്നും​ ​ഭീ​ഷ​ണി​ക്ക് ​വ​ഴ​ങ്ങി​ല്ലെ​ന്നും​ ​യു.​ഡി.​എ​ഫ് ​നി​യ​മ​സ​ഭാ​ ​സാ​മാ​ജി​ക​ർ​ ​സം​യു​ക്ത​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​ ​അ​നൂ​പ് ​ജേ​ക്ക​ബ്,​ ​റോ​ജി​ ​എം.​ ​ജോ​ൺ,​ ​അ​ൻ​വ​ർ​സാ​ദ​ത്ത്,​ ​ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ,​ ​പി.​കെ.​ബ​ഷീ​ർ,​ ​കെ.​കെ.​ര​മ,​ ​ഉ​മ​തോ​മ​സ് ​എ​ന്നി​വ​രു​ടേ​താ​ണ് ​പ്ര​സ്താ​വ​ന.​ ​ജ​ന​വി​രു​ദ്ധ​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​പോ​രാ​ട്ടം​ ​തു​ട​രും.​ ​ക​ള്ള​ക്കേ​സി​നെ​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടും.

സ​ഭാ​കാ​ര്യ​ങ്ങ​ൾ​
​മൊ​ബൈ​ലിൽ
പ​ക​ർ​ത്ത​രു​തെ​ന്ന് ​
സ്പീ​ക്കർ
തി​രു​വ​ന​ന്ത​പു​രം​:​സ​ഭ​യി​ൽ​ ​ന​ട​ക്കു​ന്ന​ത് ​മൊ​ബൈ​ൽ​ഫോ​ണി​‍​ൽ​ ​ചി​ത്രീ​ക​രി​ച്ച് ​മാ​ദ്ധ്യ​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​രീ​തി​ ​ശ​രി​യ​ല്ലെ​ന്നും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ജാ​ഗ്ര​ത​ ​കാ​ണി​ക്ക​ണ​മെ​ന്നും​ ​സ്പീ​ക്ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​രു​ ​മോ​ക് ​സ്പീ​ക്ക​റെ​യും​ ​മു​ഖ്യ​മ​ന്ത്രി​യെ​യു​മൊ​ക്കെ​ ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ ​ഇ​തി​നെ​ ​മൊ​ബൈ​ൽ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി​ ​പു​റ​ത്തെ​ത്തി​ച്ചു.​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ൾ​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​മൊ​ബൈ​ൽ​ഫോ​ണി​ലെ​ ​റ​ക്കോ​ഡിം​ഗ് ​ബ്ലോ​ക്ക് ​ചെ​യ്യു​ന്ന​തി​ലേ​ക്ക് ​ചെ​യ​ർ​ ​പോ​യി​ട്ടി​ല്ല.​ ​നി​യ​ന്ത്ര​ണം​ ​ക​ർ​ശ​ന​മാ​ക്കു​മെ​ന്നും​ ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞു. എ​ന്നാ​ൽ,​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധ​ങ്ങ​ളെ​ ​സ​ഭ​ ​ടി.​വി​ ​മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്ന് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​പോ​ലും​ ​മ​ന്ത്രി​മാ​രു​ടെ​ ​മു​ഖ​മാ​ണ് ​കാ​ണി​ക്കു​ന്ന​ത്.​ ​പ​ല​ത​വ​ണ​ ​സ്പീ​ക്ക​റോ​ട് ​പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​പ്ര​തി​പ​ക്ഷ​പ്ര​തി​ഷേ​ധം​ ​ജ​ന​ങ്ങ​ളി​ൽ​ ​എ​ത്താ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​ ​ഇ​ത് ​തെ​റ്റി​ദ്ധാ​ര​ണ​ ​ഉ​ണ്ടാ​ക്കും.​ ​പ്ര​തി​ഷേ​ധം​ ​ജ​ന​ങ്ങ​ളെ​ ​അ​റി​യി​ക്കാ​ൻ​ ​മ​റ്റ് ​മാ​ർ​ഗ​മി​ല്ലാ​ത്ത​സാ​ഹ​ച​ര്യ​മാ​ണ്.


പി​ൻ​വാ​തി​ലി​ലൂ​ടെ
​പ്ര​തി​പ​ക്ഷ​
​നേ​താ​വാ​യ​ത​ല്ല
സ​തീ​ശ​ൻ​:​ ​ഷാ​ഫി​
കൊ​ല്ലം​:​ ​വി.​ഡി.​സ​തീ​ശ​ൻ​ ​പി​ൻ​വാ​തി​ലി​ലൂ​ടെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യ​ ​ആ​ള​ല്ലെ​ന്ന് ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​എ​ൽ.​എ​ ​കൊ​ല്ല​ത്ത് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
വി.​ഡി.​സ​തീ​ശ​ൻ​ ​കെ.​എ​സ്.​യു​വി​ലൂ​ടെ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച് ​ദീ​ർ​ഘ​നാ​ൾ​ ​എം.​എ​ൽ.​എ​യാ​യി​ട്ടാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യ​ത്.​ ​റി​യാ​സി​ന്റെ​ ​കാ​ര്യം​ ​മ​റി​ച്ചാ​ണ്.​ ​മ​ന്ത്രി​ ​റി​യാ​സി​ന്റെ​യും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​ന​ട്ടെ​ല്ല് ​സ്വ​പ്ന​യ്ക്കും​ ​മോ​ദി​ക്കും​ ​പ​ണ​യം​ ​വ​ച്ചി​രി​ക്കു​ക​യാ​ണ്.​സ​ഭ​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​സു​താ​ര്യ​മ​ല്ല.​സ്പീ​ക്ക​റെ​ ​മു​ഖ്യ​മ​ന്ത്രി​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സ് ​സെ​ക്ര​ട്ട​റി​യെ​ ​പോ​ലെ​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​സ്പീ​ക്ക​റെ​ ​ചേം​ബ​റി​ൽ​ ​പോ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ​പ്ര​തി​പ​ക്ഷ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്.


സ​ഭാ​ ​ടി.​വി​ ​ ക​മ്മി​റ്റി​യിൽ പ്ര​തി​പ​ക്ഷ​ ​രാ​ജി
തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഭാ​ ​ടി.​വി​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധം​ ​കാ​ണി​ക്കാ​ത്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​സ​ഭാ​ ​ടി.​വി​യു​ടെ​ ​മാ​നേ​ജിം​ഗ് ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്ന് ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ ​രാ​ജി​വ​ച്ചു.
മോ​ൻ​സ് ​ജോ​സ​ഫ്,​ ​എം.​ ​വി​ൻ​സ​ന്റ്,​ ​റോ​ജി​ ​എം.​ ​ജോ​ൺ,​ ​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ ​എ​ന്നി​വ​ർ​ ​രാ​ജി​ക്ക​ത്ത് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​റി​ന് ​കൈ​മാ​റി.​ ​
സ​ഭാ​ ​ടി.​വി​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധം​ ​കാ​ണി​ക്കി​ല്ലെ​ന്നും​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മൊ​ക്കെ​യു​ള്ള​ത് ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​ ​ന​ട​പ​ടി​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സ​ഭാ​ ​ടി.​വി​യു​മാ​യി​ ​സ​ഹ​ക​രി​ക്കേ​ണ്ടെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ ​തീ​രു​മാ​നം.

മ​ന്ത്രി​മാ​ർ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ
വാ​ലാ​ട്ടി​ക​ള​ല്ല​ ​:​മ​ന്ത്രിറി​യാ​സ്

തി​രു​വ​ന​ന്ത​പു​രം​:​എ​ൽ.​ഡി.​എ​ഫ് ​മ​ന്ത്രി​മാ​ർ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​വാ​ലാ​ട്ടി​ക​ള​ല്ലെ​ന്നും,​ ​ഭ​ര​ണ​ ​വി​ഷ​യ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​നു​ ​പ​ക​രം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വ്യ​ക്തി​പ​ര​മാ​യി​ ​ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നു​ ​മ​ന്ത്രി​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​ ​പ്രീ​തി​പ്പെ​ടു​ത്തി​ ​വേ​ണം​ ​മ​ന്ത്രി​പ്പ​ണി​യെ​ടു​ക്കാ​നെ​ന്ന​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​മ​ന്ത്രി​മാ​ർ​ ​താ​ഴ്ന്നി​ട്ടി​ല്ല.​ ​എ​ല്ലാം​ ​താ​നാ​ണെ​ന്ന​ ​ഭാ​വ​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്.​ 25​ ​വ​ർ​ഷം​ ​എം.​എ​ൽ.​എ​യാ​കു​ന്ന​ത​ല്ല​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അം​ഗീ​കാ​രം.​ ​എ​ത്ര​യോ​ ​ആ​ളു​ക​ൾ​ ​സ്ഥാ​ന​മാ​ന​ങ്ങ​ളി​ല്ലാ​തെ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​സ്വ​ന്തം​ ​പാ​ർ​ട്ടി​ ​പോ​ലും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​താ​ൻ​ ​പ്ര​മാ​ണി​ത്തം​ ​അം​ഗീ​ക​രി​ക്കു​ന്നി​ല്ല.2021​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ആ​രാ​ക​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​ചോ​ദി​ച്ച​പ്പോ​ൾ​ 21​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​മാ​രി​ൽ​ ​നാ​ലു​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​വി.​ഡി.​സ​തീ​ശ​നെ​ ​പി​ന്തു​ണ​ച്ച​ത്.​ ​മ​റ്റു​ള്ള​വ​ർ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​പേ​രാ​ണ് ​പ​റ​ഞ്ഞ​ത്.​ ​എ​ന്നി​ട്ടും​ ​അ​ദ്ദേ​ഹം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യി.​ ​ആ​ ​ഭാ​ഗ്യം​ ​കി​ട്ടി​യ​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഇ​ത്ത​രം​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​ന്ന​ത്.​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​സ​തീ​ശ​ന് ​അ​ന്ത​ർ​ധാ​ര​യു​ണ്ട്.​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വാ​ർ​ത്ത​ ​വ​രു​ത്താ​നു​ള്ള​ ​സ​മ​ര​ങ്ങ​ളാ​ണ് ​പ്ര​തി​പ​ക്ഷം​ ​ന​ട​ത്തു​ന്ന​തെ​ന്നും​ ​റി​യാ​സ് ​പ​റ​ഞ്ഞു.

​ ​റി​യാ​സി​ന് ​സ​തീ​ശ​ന്റെ​ ​മ​റു​പ​ടി​ ​--

സ്പോ​ൺ​സേ​ർ​ഡ് ​സീ​രി​യ​ലിൽ
അ​ല്ല​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ന്മാ​രു​ടെ​ ​പാ​ര​മ്പ​ര്യ​മൊ​ന്നും​ ​ത​നി​ക്കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​റി​യാ​സ് ​പ​റ​ഞ്ഞ​ത് ​സ​ത്യ​മാ​ണെ​ന്നും​ ​എ​ന്നാ​ൽ​ ​സ്പോ​ൺ​സേ​ർ​ഡ് ​സീ​രി​യ​ലി​ല​ല്ല​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
പി.​ടി.​ ​ചാ​ക്കോ​ ​മു​ത​ൽ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വ​രെ​യു​ള്ള​വ​രു​ടെ​ ​ശ്രേ​ണി​യി​ൽ​ ​പെ​ട്ട​യാ​ള​ല്ല​ ​ഞാ​ൻ.​ ​എ​ന്നാ​ൽ,​​​ ​അ​വ​രെ​ല്ലാ​മി​രു​ന്ന​ ​ക​സേ​ര​യി​ലാ​ണി​രി​ക്കു​ന്ന​തെ​ന്ന​ ​അ​ഭി​മാ​ന​മു​ണ്ട്.
പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ന​ട്ടെ​ല്ല് ​വാ​ഴ​പ്പി​ണ്ടി​യാ​ണെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത് ​എ​ന്ത് ​മ​ര്യാ​ദ​യാ​ണ്?​ ​ബി.​ജെ.​പി​യു​മാ​യു​ള്ള​ ​അ​ന്ത​ർ​ധാ​ര​യെ​ക്കു​റി​ച്ച​ദ്ദേ​ഹം​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​ചോ​ദി​ച്ചാ​ൽ​ ​മ​തി.​ ​ഗോ​പാ​ല​ൻ​കു​ട്ടി​യെ​യും​ ​വ​ത്സ​ൻ​ ​തി​ല്ല​ങ്കേ​രി​യെ​യും​ ​കാ​ണാ​ൻ​ ​കാ​റ് ​മാ​റി​ക്ക​യ​റി​ ​പോ​യ​ത് ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണ്.​ ​ലാ​വ്‌​ലി​ൻ,​​​ ​സ്വ​ർ​ണ​ക്ക​ട​ത്ത്,​ ​ലൈ​ഫ് ​മി​ഷ​ൻ​ ​കേ​സു​ക​ളി​ൽ​ ​ബി.​ജെ.​പി​യു​മാ​യി​ ​ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി​യ​താ​രാ​ണെ​ന്ന് ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാം.​ ​ഇ​തി​നൊ​ക്കെ​ ​പ​ക​ര​മാ​യാ​ണ് ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളു​ൾ​പ്പെ​ട്ട​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ ​കേ​സ് ​ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​ത്.
സ്വ​പ്ന​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​മു​ഴു​വ​ൻ​ ​ആ​ക്ഷേ​പി​ച്ചി​ട്ടും​ ​ഒ​രു​ ​നോ​ട്ടീ​സ് ​പോ​ലും​ ​അ​യ​യ്ക്കാ​ത്ത​യാ​ളി​ന്റെ​ ​ന​ട്ടെ​ല്ലാ​ണ് ​വാ​ഴ​പ്പി​ണ്ടി​യും​ ​വാ​ഴ​നാ​രും.​ ​ഞാ​ൻ​ ​ജ​യി​ലി​ൽ​ ​കി​ട​ന്നി​ല്ലെ​ന്നൊ​ക്കെ​യാ​ണ് ​പ​റ​യു​ന്ന​ത്.​ ​എം.​എ​ൽ.​എ​യാ​യി​ ​കാ​ൽ​ ​നൂ​റ്റാ​ണ്ടോ​ള​മാ​യെ​ങ്കി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ത്ര​യും​ ​ഭാ​ഗ്യം​ ​എ​നി​ക്കി​ല്ല.​ ​ആ​ദ്യം​ ​എം.​എ​ൽ.​എ​ ​ആ​യ​പ്പോ​ൾ​ ​ത​ന്നെ​ ​മ​ന്ത്രി​യാ​കാ​നു​ള്ള​ ​ഭാ​ഗ്യം​ ​കി​ട്ടി​യി​ട്ടി​ല്ല.​ ​പെ​ട്ടെ​ന്ന് ​മ​ന്ത്രി​യാ​കാ​നു​ള്ള​ ​ഭാ​ഗ്യം​ ​കി​ട്ടി​യ​തി​ന്റെ​ ​പ​രി​ഭ്ര​മ​മാ​കാം​ ​അ​ദ്ദേ​ഹ​ത്തി​ന്.
ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​ ​കെ​ടു​കാ​ര്യ​സ്ഥ​ത​ ​ഭ​ര​ണ​പ​ക്ഷ​ ​എം.​എ​ൽ.​എ​യും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​ല്ലേ.​ ​പെ​ട്രോ​ൾ​ ​ഒ​ഴി​ച്ച് ​തീ​കൊ​ളു​ത്തി​യ​ ​ക​രാ​റു​കാ​രെ​ ​പ​ത്ത് ​മി​നി​ട്ടോ​ളം​ ​മ​ന്ത്രി​ ​രാ​ജേ​ഷ് ​ന്യാ​യീ​ക​രി​ച്ചു.​ ​അ​പ്പോ​ൾ​ ​ആ​ ​ക​മ്പ​നി​യു​ടെ​ ​വ​ക്കീ​ലാ​ണോ​യെ​ന്ന് ​ചോ​ദി​ക്കേ​ണ്ടി​ ​വ​രും.
കെ.​കെ.​ ​ര​മ​യു​ടെ​ ​കൈ​യൊ​ടി​ച്ചി​ട്ടും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​സി.​പി.​എം​ ​ക​ള്ള​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ക​യാ​ണ്.​ ​അ​വ​രു​ടെ​ ​ഒ​ടി​വി​ല്ലാ​ത്ത​ ​കൈ​യി​ലാ​ണ് ​പ്ലാ​സ്റ്റ​റി​ട്ട​തെ​ങ്കി​ൽ​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ത് ​ആ​രോ​ഗ്യ​മ​ന്ത്രി​യാ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KLA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.