ലണ്ടൻ : ഓൾഇംഗ്ലണ്ട് ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം ക്വാർട്ടറിൽ കടന്നു. ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ ജാപ്പനീസ് താരങ്ങളായ ഫുക്ഷിമ-ഹിരോട്ട സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ 21-14, 24-22ന് വീഴ്ത്തിയാണ് ട്രീസയും ഗായത്രിയും ക്വാർട്ടറിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |