തിരുവനന്തപുരം : കേരള അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റും കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറലുമായ എസ്.രാജീവ് അന്താരാഷ്ട്ര നീന്തൽ സംഘടനയായ വേൾഡ് അക്വാട്ടിക്സിന്റെ ടെക്നിക്കൽ സ്വിമ്മിംഗ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്. സിംഗപ്പൂരിൽ നടന്ന വേൾഡ് അക്വാട്ടിക് കോൺഗ്രസാണ് രാജീവിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
മൂന്നുപതിറ്റാണ്ടിലേറെയായി നീന്തൽ അസോസിയേഷനിൽ പ്രവർത്തിക്കുന്ന രാജീവ് 1988 മുതൽ അന്താരാഷ്ട്ര ടെക്നിക്കൽ ഒഫിഷ്യലാണ്. മൂന്നുവീതം ഒളിമ്പിക്സുകളിലും ലോകചാമ്പ്യൻഷിപ്പുകളിലും ഒഫിഷ്യലായിരുന്നു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഇൻഡോർ ഗെയിംസ്, വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ്, ഈസ്റ്റ് ഏഷ്യൻ ഗെയിംസ് തുടങ്ങി നിരവധി അന്താരാഷ്ട്ര നീന്തൽ മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |