തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്ന് മുതൽ ആറ് മാസമാണ് കോഴ്സ് കാലാവധി. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ 31നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 7356789991, 8714269861
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |