പയ്യോളി: ഇരിങ്ങൽ എൽ.പി സ്കൂൾ വാർഷികാഘോഷം സിനിമാ നാടക പ്രവർത്തകൻ ശിവദാസ് പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പത്രം നിറവ് -2023 പ്രകാശനം പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.വിനോദൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നിധീഷ്.പി.വി അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അദ്ധ്യാപകരായ അജിത, എം.കെ.ബാബു, സ്കൂൾ പാചക ജീവനക്കാരി പത്മിനി അമ്മ എന്നിവരെ ആദരിച്ചു. പ്രതിഭകളായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പ്രധാനാദ്ധ്യാപിക രിഖിരാം റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ പി.എൻ.അനിൽകുമാർ ,സെക്രട്ടറി കെ.വിജയൻ എന്നിവർ എൻഡോവ്മെന്റ് വിതരണം ചെയ്തു. കൗൺസിലർ വിലാസിനി നാരങ്ങോളി, റീന എന്നിവർ പ്രസംഗിച്ചു. ശ്രുതിൻ രാജ് സ്വാഗതവും നിഷിത ഒ.നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |