SignIn
Kerala Kaumudi Online
Monday, 27 May 2024 6.32 AM IST

ചരിത്രമെഴുതിയ 57 ലെ മന്ത്രിസഭ

ems

ലോ​ക​ ച​രി​ത്ര​ത്തി​നാ​കെ​യും ​ ക​മ്മ്യൂ​ണി​സ്റ്റ്​ പ്ര​സ്ഥാ​ന​ത്തി​ന്റെ​ ച​രി​ത്ര​ത്തി​ന്​ പ്ര​ത്യേ​കി​ച്ചും​ ഒ​രു​ ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നു​ കേ​ര​ള​ത്തി​ലെ​ ആ​ദ്യ​ മ​ന്ത്രി​സ​ഭ.​ ബൂർ​ഷ്വാ​ പാർ​ല​മെ​ന്റ​റി​ വ്യ​വ​സ്ഥ​യിൽ​ ആ​ദ്യ​മാ​യി​ അ​ധി​കാ​രം​ ല​ഭി​ച്ച​ കമ്മ്യൂ​ണി​സ്റ്റ്​ മ​ന്ത്രി​സ​ഭ​ എ​ന്ന​താ​യി​രു​ന്നു​ അ​തി​ന്റെ​ പ്ര​ത്യേ​ക​ത.​ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സങ്കല്പപ്രകാരമല്ലാതെ രൂപപ്പെടുത്തപ്പെട്ട​ ഭ​ര​ണ​ഘ​ട​ന​യാൽ​ നി​യ​ന്ത്രി​ത​മാ​യ​ രാ​ജ്യ​ത്തി​ന്റെ​ ചെ​റി​യൊ​രു​ കോ​ണിൽ​ മാ​ത്രം​ കമ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ​ ഭ​ര​ണം.​ ലോ​ക​ ക​മ്മ്യൂ​ണി​സ്റ്റ്​ ച​രി​ത്ര​ത്തിൽ​ നോ​ക്കി​യാ​ലും​ അ​ങ്ങ​നെ​യൊ​ര​നു​ഭ​വം​ മു​മ്പു​ണ്ടാ​യി​രു​ന്നി​ല്ല.​
ഭാ​ഷ​ മു​തൽ​ വേ​ഷം​ വ​രെ​യും​ തൊ​ഴിൽ​ മു​തൽ​ ആ​ഹാ​രം​ വ​രെ​യും​ ആ​രാ​ധ​ന​ മു​തൽ​ അദ്ധ്വാ​ന​ രീ​തി​ വ​രെ​യും​ ഉ​ള്ള​ കാ​ര്യ​ങ്ങ​ളിൽ​ വൈ​വിദ്ധ്യ​ങ്ങ​ളേ​റെ​യു​ള്ള​ ഒ​രു​ രാ​ജ്യ​ത്തി​ലെ​ ഒ​രു​ പ്ര​ദേ​ശ​ത്തി​ന്റെ​ മാ​ത്രം​ ഭ​ര​ണം​ ക​യ്യാ​ളു​ന്ന​ അ​വ​സ്ഥ​ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ്​ പ്ര​സ്ഥാ​ന​ത്തി​നു​ മു​ന്നിൽ​ ഒ​രു​ ചോ​ദ്യ​ചി​ഹ്ന​മാ​യി​ ഉ​യർ​ന്നു​വ​ന്നു.​ അ​തി​നു​ കേ​ര​ളം​ ക​ണ്ടെ​ത്തി​യ​ ഉ​ത്ത​ര​മാ​യി​രു​ന്നു​ ഇ.എം.എ​സ്​ മ​ന്ത്രി​സ​ഭ.​ തൊ​ഴി​ലാ​ളി​വർ​ഗ്ഗ​ത്തി​ന്റെ​ വി​പ്ല​വ​ വി​ജ​യ​ത്തി​ലൂ​ടെ​ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ ച​രി​ത്ര​മേ​ അ​തു​വ​രെ​യു​ള്ള​ ക​മ്മ്യൂ​ണി​സ്റ്റ്​ ച​രി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ അ​തു​കൊ​ണ്ടു​ത​ന്നെ​ 57ലെ​ ക​മ്മ്യൂണി​സ്റ്റ്​ മ​ന്ത്രി​സ​ഭ​ പു​തി​യ​ ച​രി​ത്ര​മെ​ഴു​തു​ക​യാ​യി​രു​ന്നു.​ അ​ത്​ ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള​ പ്ര​സ്ഥാ​ന​ത്തി​ന്റെ​ പാ​ഠ​പു​സ്​ത​ക​മാ​യി​ മാ​റി.​
ആ​ദ്യ​ ക​മ്മ്യൂ​ണി​സ്റ്റ്​ സർ​ക്കാർ​ എ​ന്തൊ​ക്കെ​യാ​ണ്​ ചെ​യ്​ത​തെ​ന്ന​ തി​രി​ഞ്ഞു​നോ​ട്ടം​ വ​രാ​ൻ പോ​കു​ന്ന​ ഏ​തു​ ഘ​ട്ട​ത്തി​നും​ പ്ര​യോ​ജ​ന​പ്പെ​ടും.​ കേ​ര​ള​ത്തി​ന്റെ​ മാ​ത്ര​മ​ല്ല​ ഇ​ന്ത്യ​യു​ടെ​യും​ ലോ​ക​ത്തി​ന്റെ​യും​ ച​രി​ത്ര​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ആ​ സം​ഭാ​വ​ന​കൾ​ പ​ഠി​ക്കേ​ണ്ട​ത്.​ ആ​ദ്യ​ സർ​ക്കാർ​ അ​ധി​കാ​ര​ത്തിൽ​ വ​രു​മ്പോൾ​ കേ​ര​ളം​ നാ​ടു​വാ​ഴി​ത്ത​ത്തി​ന്റെ​യും​ കൊ​ളോ​ണി​യ​ലി​സ​ത്തി​ന്റെ​യും​ സാ​മൂ​ഹ്യ​ ദു​ര​ന്ത​ങ്ങൾ​ പേ​റു​ന്ന​ ഒ​രി​ട​മാ​യി​രു​ന്നു.​ കോ​ൺ​ഗ്ര​സ്​ പ്ര​ഖ്യാ​പിച്ച​തും​ എ​ന്നാൽ​, ഒ​രി​ട​ത്തും​ ഒ​രി​ക്ക​ലും​ ന​ട​പ്പാ​ക്കാ​തി​രു​ന്ന​തു​മാ​യ​ കാ​ര്യ​ങ്ങൾ​ ന​ട​പ്പാ​ക്കു​ക​ എ​ന്ന​താ​യി​രു​ന്നു​ അ​ന്ന്​ പ്ര​ധാ​നം.​ ഭ​ര​ണ​ഘ​ട​ന​യു​ടെ​ പ​രി​മി​തി​കൾ​ക്കു​ള്ളിൽ​ നി​ന്ന്​ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തു​ ചെ​യ്യു​ക​ എ​ന്ന​ വ​ഴി​ക്കാ​ണ്​ അ​ന്ന്​ നീ​ങ്ങി​യ​ത്.​ ഭ​ര​ണ​ഘ​ട​ന​യു​ടെ​ പ​രി​മി​തി​ക്കു​ള്ളിൽ​ നി​ന്നു​കൊ​ണ്ട്​ ത​ന്നെ​ പ​ല​തും​ ചെ​യ്യാ​നാ​വു​മെ​ന്ന്​ ആ​ സർ​ക്കാർ​ തെ​ളി​യി​ക്കു​ക​ ത​ന്നെ​ ചെ​യ്​തു.​ ആ​ ന​ട​പ​ടി​ക​ളാ​വ​ട്ടെ,​ ജ​ന​ജീ​വി​ത​ത്തിൽ​ മു​തൽ​ നാ​ടി​ന്റെ​ വി​ക​സ​ന​ത്തിൽ​ വ​രെ​ ന​ല്ല​ നി​ല​യിൽ​ പ്ര​തി​ഫ​ലി​ച്ചു.​
സർ​ക്കാ​രി​ന്റെ​ ഒ​ന്നാ​മ​ത്തെ​ ഓർ​ഡി​ന​ൻസ്​ കു​ടി​യൊ​ഴി​പ്പി​ക്കൽ​ ത​ട​യു​ന്ന​താ​യി​രു​ന്നു.​ കേ​ര​ള​ത്തി​ലെ​ ജ​ന്മി​ത്വ​ വ്യ​വ​സ്ഥ​യ്‌​ക്കേൽ​പ്പി​ച്ച​ ക​ന​ത്ത​ പ്ര​ഹ​ര​മാ​യി​രു​ന്നു​ അ​ത്.​ ത​ല​മു​റ​ക​ളാ​യി​ പ​ണി​യെ​ടു​ത്തു​ക​ഴി​യു​ന്ന​ മ​ണ്ണിൽ​നി​ന്ന്​ കു​ടി​യാ​ന്മാ​രെ​ രാ​യ്​ക്കു​രാ​മാ​നം​ ഇ​റ​ക്കി​വി​ടാ​ൻ ദൈ​വ​ദ​ത്തം​ എ​ന്ന്​ ജ​ന്മി​മാർ​ ക​രു​തി​യി​രു​ന്ന​ അ​ധി​കാ​ര​മാ​ണ്​ ആ​ ഒ​റ്റ​ ഓർ​ഡി​ന​ൻസോ​ടെ​ ഇ​ല്ലാ​താ​യ​ത്.​ ഓർ​ഡി​ന​ൻസ്​ പി​ന്നീ​ട്​ നി​യ​മ​മാ​കു​ക​ ത​ന്നെ​ ചെ​യ്​തു.​ എ​ന്തൊ​ക്കെ​ പ്ര​തി​സ​ന്ധി​കൾ​ ഉ​ണ്ടാ​യാ​ലും​ അ​ദ്ധ്വാ​നി​ക്കു​ന്ന​വർ​ക്കൊ​പ്പ​മാ​ണ്​ സർ​ക്കാർ​ എ​ന്ന​ പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു​ അ​ത്.​
വി​ദ്യാ​ഭ്യാ​സ​ നി​യ​മ​മാ​ണ്​ പ്ര​ധാ​ന​പ്പെ​ട്ട​ മ​റ്റൊ​ന്ന്.​ മു​ത​ലാ​ളി​മാർ​ സ്​കൂ​ളു​കൾ​ തോ​ന്നി​യ​തു​പോ​ലെ​ ന​ട​ത്തി​യി​രു​ന്ന​ ഒ​രു​ കാ​ല​മാ​യി​രു​ന്നു​ അ​ത്.​ ഇ​ഷ്ട​മു​ള്ള​പ്പോൾ​ അ​ദ്ധ്യാ​പ​ക​രെ​ പി​രി​ച്ചു​വി​ടു​ക​യും​ ഒ​പ്പി​ട്ടു​ കൊ​ടു​ക്കു​ന്ന​ തു​ക​ ശ​മ്പ​ള​മാ​യി​ നൽ​കാ​തി​രി​ക്കു​ക​യും​ ഒ​ക്കെ​യാ​ണ്​ ചെ​യ്​തി​രു​ന്ന​ത്.​ ഇ​തി​നെ​ല്ലാം​ അ​റു​തി​ വ​രു​ത്തി​ക്കൊ​ണ്ട്​ അ​ദ്ധ്യാ​പ​കർ​ക്ക്​ സേ​വ​ന​ വേ​ത​ന​ വ്യ​വ​സ്ഥ​കൾ​ കൊ​ണ്ടു​വ​രി​ക​യും​ സ്​കൂ​ളു​കൾ​ക്ക്​ പ്ര​വർ​ത്ത​ന​ രീ​തി​ ഉ​ണ്ടാ​ക്കു​ക​യും​ ചെ​യ്​തു​ വി​ദ്യാ​ഭ്യാ​സ​ ബിൽ.​ അ​തി​ലൂ​ടെ​ അ​ദ്ധ്യാ​പ​ക​രെ​ ആ​ത്മാ​ഭി​മാ​ന​മു​ള്ള​ സ​മൂ​ഹ​മാ​ക്കി​ മാ​റ്റു​വാ​ൻ സാ​ധി​ച്ചു.​
സർ​ക്കാർ​ നി​യ​മ​ന​ങ്ങൾ​ ന​ട​ത്താ​നു​ള്ള​ പ​ബ്ലി​ക്​ സർ​വീ​സ്​ ക​മ്മി​ഷ​ൻ സം​വി​ധാ​നം​ മു​തൽ​ അ​ധി​കാ​ര​ വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​നാ​യു​ള്ള​ ചു​വ​ടു​ വയ്​പു​കൾ​ വ​രെ​ 57ലെ​ മ​ന്ത്രി​സ​ഭ​യു​ടെ​ സം​ഭാ​വ​ന​ക​ളാ​ണ്.​
ജാ​തി​-ജ​ന്മി-നാ​ടു​വാ​ഴി​ത്ത​ ച​ട്ട​ക്കൂ​ടിൽ​ ക​ഴി​ഞ്ഞി​രു​ന്ന​ കേ​ര​ള​ത്തെ​ ആ​ധു​നി​ക​ ജ​നാ​ധി​പ​ത്യ​ മൂ​ല്യ​ങ്ങൾ​ക്കൊ​ത്ത്​ പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള​ ആ​ദ്യ​ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു​ ആ​ സർ​ക്കാ​രി​ന്റെ​ എ​ല്ലാ​ ന​ട​പ​ടി​ക​ളും.​ സാ​മൂ​ഹ്യ​ക്ഷേ​മ​ നി​ല​വാ​രം​ ഉ​യർ​ത്തു​ക​യും​ താത്ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ന​ട​പ​ടി​കൾ​ സ്വീ​ക​രി​ക്കു​ക​യും​ ചെ​യ്യു​ന്ന​തി​നൊ​പ്പം​ ദീർ​ഘ​കാ​ല​ വി​ക​സ​ന​ പ​ദ്ധ​തി​കൾ​ കൂ​ടി​ ന​ട​പ്പാ​ക്കു​ക​ എ​ന്ന​ കാ​ഴ്​ച​പ്പാ​ടാ​യി​രു​ന്നു​ ആ​ സർ​ക്കാർ​ മു​ന്നോ​ട്ടു​വച്ച​ത്.​ പിൽ​ക്കാ​ല​ത്ത്​ ലോ​ക​ ശ്ര​ദ്ധ​യാർജ്ജി​ച്ച​ മ​ഹ​ത്താ​യ​ കേ​ര​ള​ മോ​ഡൽ​ വി​ക​സ​നം തു​ടങ്ങി​വച്ചത്​ സാ​മൂ​ഹ്യ​ക്ഷേ​മ​ രം​ഗ​ത്തെ​ ഭ​ര​ണ​ ഇ​ട​പെ​ട​ലു​കൾ​ ഉ​റ​പ്പാ​ക്കി​യ​ 57ലെ​ സർ​ക്കാ​രാ​ണ്.​
ലോ​ക​ ക​മ്മ്യൂ​ണി​സ്റ്റ്​ പ്ര​സ്ഥാ​നം​ മാ​ത്ര​മ​ല്ല​ ലോ​ക​ജ​ന​ത​യാ​കെ​ത്ത​ന്നെ​ ആ​ മ​ന്ത്രി​സ​ഭ​യെ​ സൂ​ക്ഷ്​മ​മാ​യി​ നി​രീ​ക്ഷി​ച്ചു.​ ആ​ മ​ന്ത്രി​സ​ഭ​ എ​ന്താ​ണ്​ ചെ​യ്യു​ന്ന​തെ​ന്ന്​ ക​മ്മ്യൂ​ണി​സ​ത്തി​ന്റെ​ മി​ത്ര​ങ്ങ​ളും​ ശ​ത്രു​ക്ക​ളും​ ഉ​റ്റു​നോ​ക്കി​യി​രു​ന്നു.​ ഭൂ​ബ​ന്ധ​ങ്ങൾ​ അ​ഴി​ച്ചു​പ​ണി​യു​ന്ന​തിൽ​ പ്ര​കോ​പി​ത​രാ​യ​ ഭൂ​പ്ര​മാ​ണി​മാ​രും​ സാ​മു​ദാ​യി​ക​ വർ​ഗീ​യ​ശ​ക്തി​ക​ളും​ രാ​ഷ്ട്രീ​യ​ അ​ധി​കാ​രം​ കി​ട്ടാ​ത്ത​തിൽ​ അ​സ​ഹി​ഷ്​ണു​ത​യു​ള്ള​ കോ​ൺ​ഗ്രസും​ ക​മ്മ്യൂ​ണി​സ്റ്റ്​ പാ​ർട്ടിയെ​ ഉ​ന്മൂ​ല​നം​ ചെ​യ്യാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച​ സാ​മ്രാ​ജ്യ​ത്വ​വും​ എ​ല്ലാ​മൊ​രു​മി​ക്കു​ന്ന​തും​ അ​ങ്ങ​നെ​ വി​മോ​ച​ന​ സ​മ​രം​ എ​ന്ന​ പേ​രി​ലു​ള്ള​ അ​ക്ര​മ​ സ​മ​രം​ രൂ​പ​പ്പെ​ടു​ന്ന​തു​മാ​ണ്​ പി​ന്നീ​ട്​ കേ​ര​ളം​ ക​ണ്ട​ത്.​
ഭ​ര​ണം​ തു​ട​ങ്ങു​മ്പോൾ​ ഉ​ണ്ടാ​യി​രു​ന്ന​ 65 പേ​രു​ടെ​യും​ പി​ന്തു​ണ​ അ​വ​സാ​നം​ വ​രെ​ തു​ടർ​ന്നു​വെ​ങ്കി​ലും​ ഭ​ര​ണ​ഘ​ട​ന​യു​ടെ​ 356-ാ​ം​ വ​കു​പ്പു​പ​യോ​ഗി​ച്ച്​ കേ​ന്ദ്ര​സർ​ക്കാർ​ ആ​ മ​ന്ത്രി​സ​ഭ​യെ​ പി​രി​ച്ചു​വി​ടു​ക​യാ​ണ്​ ചെ​യ്​ത​ത്.​ ഏ​റ്റ​വും​ വ​ലി​യ​ ജ​നാ​ധി​പ​ത്യ​വാ​ദി​യെ​ന്ന്​ പ​ല​രാ​ലും​ പാ​ടി​പ്പു​ക​ഴ്​ത്ത​പ്പെ​ട്ട​ ജ​വ​ഹർ​ലാൽ​ നെഹ്‌​റു​വി​ന്റെ​ വ്യ​ക്തി​ത്വ​ത്തിൽ​ വ​ലി​യൊ​രു​ ക​ള​ങ്ക​മാ​യി​ ആ​ ന​ട​പ​ടി​ അ​വ​ശേ​ഷി​ച്ചു.​ ഏ​റ്റ​വും​ വ​ലി​യ​ ജ​നാ​ധി​പ​ത്യ​രാ​ജ്യ​മാ​യ​ ഇ​ന്ത്യ​യു​ടെ​ ച​രി​ത്ര​ത്തി​ലെ​ ഏ​റ്റ​വും​ വ​ലി​യ​ ജ​നാ​ധി​പ​ത്യ​ വി​രു​ദ്ധ​ത​യാ​യി​ ച​രി​ത്രം​ അ​തി​നെ​ രേ​ഖ​പ്പെ​ടു​ത്തി.​
കേ​ര​ളം​ ക​ണ്ട​ ഏ​റ്റ​വും​ പു​രോ​ഗ​മ​നാ​ത്മ​ക​വും​ ഇ​ച്ഛാ​ശ​ക്തി​യു​ള്ള​തു​മാ​യ​ ആ​ദ്യ​ ഗ​വ​ൺ​മെ​ന്റി​നെ​ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ രീ​തി​ക​ളി​ലൂ​ടെ​ അ​ട്ടി​മ​റി​ച്ച​തി​ന്റെ​ ച​രി​ത്രം​ എ​ല്ലാ​ മ​ല​യാ​ളി​ക​ളും​ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​ണ്.​ രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള​ മ​ത​-ജാ​തി-സാ​മു​ദാ​യി​ക​-​വർ​ഗീ​യ​ ശ​ക്തി​ക​ളും​ രാ​ഷ്ട്ര​ത്തി​നു​ പു​റ​ത്തു​ള്ള​ സാ​മ്രാ​ജ്യ​ത്വ​ ശ​ക്തി​ക​ളും​ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ അ​പ്പോ​സ്​ത​ല​ന്മാ​രെ​ന്ന്​ സ്വ​യം​ ന​ടി​ക്കു​ന്ന​ ബൂർ​ഷ്വാ​ ഭ​ര​ണ​വർ​ഗ്ഗ​വും​ എ​ന്തു​കൊ​ണ്ടാ​ണ്​ ഒ​രു​പോ​ലെ​ ക​മ്മ്യൂണി​സ്റ്റ്​ പ്ര​സ്ഥാ​ന​ത്തെ​യും​ അ​തി​ന്റെ​ പ​രി​പാ​ടി​യെ​യും​ ഭ​യ​പ്പെ​ടു​ന്ന​ത്​ എ​ന്ന​തി​ന്റെ​ ഏ​റ്റ​വും​ വ​ലി​യ​ ഉ​ദാ​ഹ​ര​ണ​മാ​ണ​ത്.​

1959 ൽ​ ആ​ദ്യ​ കേ​ര​ള​ മ​ന്ത്രി​സ​ഭ ​ കേ​ന്ദ്രം​ പി​രി​ച്ചു​വി​ട്ട​പ്പോൾ​ കോ​ൺ​ഗ്ര​സ്സി​ന്റെ​ ജ​നാ​ധി​പ​ത്യ​ പൊ​യ്​മു​ഖ​മാ​ണ്​ അ​ഴി​ഞ്ഞു​വീ​ണ​ത്.​ ഇ​ന്ത്യ​ൻ ഭ​ര​ണ​വർ​ഗ്ഗ​ത്തി​ന്റെ​ ജ​നാ​ധി​പ​ത്യ​ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ​ കാ​പ​ട്യം​ ഇ​ന്ത്യ​യി​ലും​ ലോ​ക​മെ​ങ്ങു​മു​ള്ള​ ജ​ന​ത​യെ​ ആ​ ന​ട​പ​ടി​ ബോ​ദ്ധ്യ​പ്പെ​ടു​ത്തി.​ അ​ന്ന്​ കോ​ൺ​ഗ്ര​സ്​ തു​റ​ന്നു​വി​ട്ട​ സാ​മു​ദാ​യി​ക​ വർഗ്ഗീ​യ​ വി​ഷം​ കേ​ര​ള​ രാ​ഷ്ട്രീ​യ​ത്തിൽ​ ഇ​ന്നും​ ദു​ര​ന്ത​ സാ​ദ്ധ്യ​ത​ക​ളു​ണർ​ത്തി​ പ​ടർ​ന്നു​നിൽ​ക്കു​ന്നു.​
ആ​ദ്യ​ കേ​ര​ള​ സർ​ക്കാ​രി​ന്റെ​ മാ​തൃ​ക​ പി​ന്തു​ടർന്നും പിന്നീടധികാരത്തിൽ വന്നിട്ടുള്ള പുരോഗമന സർക്കാരുകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടും ഒ​രു​ ന​വ​കേ​ര​ളം നിർ​മ്മിക്കാനാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും അതിന്റെ തുടർച്ചയായ ഈ സർക്കാരും​ ശ്ര​മി​ക്കു​ന്ന​ത്.​ സ​മ്പൂർണ്ണ​ സാ​ക്ഷ​ര​ത​യും​ ഉ​യർ​ന്ന​ ആ​യു​ർ​ദൈ​ർ​ഘ്യ​​വും​ കു​റ​ഞ്ഞ​ ശി​ശു​മ​ര​ണ​വും​ കു​റ​ഞ്ഞ​ മാ​തൃ​മ​ര​ണ​വും​ മെ​ച്ച​പ്പെ​ട്ട​ സ്​ത്രീ​പു​രു​ഷ​ അ​നു​പാ​ത​വും​ ഒ​ക്കെ​യു​ള്ള​ നാ​ടാ​ണ്​ ന​മ്മു​ടേ​ത്.​ സാർ​വ​ത്രി​ക​ വി​ദ്യാ​ഭ്യാ​സ​വും​ വി​പു​ല​മാ​യ​ ജ​ന​കീ​യാ​രോ​ഗ്യ​ സം​വി​ധാ​ന​വും​ പൊ​തു​വി​ത​ര​ണ​ സം​വി​ധാ​ന​വും​ കെ​ട്ടി​പ്പ​ടു​ത്ത​ സ​മൂ​ഹ​മാ​ണ്​ ന​മ്മു​ടേ​ത്.​ ഇ​തെ​ല്ലാം​ നാം​ നേ​ടി​യ​ത്​ വി​ക​സി​ത​ ലോ​ക​ത്തെ​പ്പോ​ലെ ഉയർന്ന​ വി​ഭ​വ​ശേ​ഷി​യൊ​ന്നും​ ഉ​ണ്ടാ​യി​ട്ട​ല്ല​ എ​ന്ന്​ ഓർ​ക്ക​ണം.​ ലഭ്യമായ വി​ഭ​വ​ങ്ങ​ളെ​ സാമൂഹ്യനീതിയുടെ കാഴ്ചപ്പാടുകളിലൂന്നിക്കൊണ്ട് ഉപയോഗിച്ചും​ അ​ടി​സ്ഥാ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​ സാ​മൂ​ഹ്യ,​ സാ​മ്പ​ത്തി​ക​ ശാ​ക്തീ​ക​ര​ണം​ ഉറപ്പുവരുത്തിയും ഒക്കെയാണ് ഇ​തു​ സാ​ധി​ച്ചെ​ടു​ത്ത​ത്.​
ആ അടിത്തറയിൽ ഊന്നി നിന്നുകൊണ്ടാണ് ആരോഗ്യം, പൊതുവിദ്യാഭ്യാസം, പാർപ്പിടം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിൽ മുന്നേറാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ സർക്കാർ ആവിഷ്‌ക്കരിച്ചത്. അതുപോലെതന്നെ അടിസ്ഥാന സൗകര്യരംഗത്ത് നിലനിൽക്കുന്ന ദൗർബല്യങ്ങളെ മറികടക്കാനുള്ള ഇടപെടലുകളുമുണ്ടായി. ക്ഷേമ മേഖലയിലും വികസന മേഖലയിലും സമഗ്രമായ മുന്നേറ്റമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തുണ്ടായത്. അതു തുടരണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള നടപടികളുമായാണ് ഈ സർക്കാരും മുന്നോട്ടുപോകുന്നത്.
ഇത്തരത്തിലെല്ലാം നമ്മൾ നവകേരളത്തിലേക്ക് മുന്നേറുമ്പോൾ കൂ​ടു​തൽ​ തു​ല്യ​ത​യു​ള്ള,​ കൂ​ടു​തൽ​ വി​ക​സ​ന​മു​ള്ള,​ കൂ​ടു​തൽ​ സ​മാ​ധാ​ന​മു​ള്ള,​ കൂ​ടു​തൽ​ കെ​ട്ടു​റ​പ്പു​ള്ള,​ കൂ​ടു​തൽ​ മ​ത​നി​ര​പേ​ക്ഷ​വും​ സ്വ​ത​ന്ത്ര​വു​മാ​യ,​ കൂ​ടു​തൽ​ ജ​നാ​ധി​പ​ത്യം​ പു​ല​രു​ന്ന​ കേ​ര​ള​ത്തി​നാ​യി​ ന​മു​ക്കു​ സ്വ​യം​ പു​ന​ര​ർ​​പ്പി​ക്കാം.​ ആ​ദ്യ ​കേ​ര​ള​ സർ​ക്കാ​രി​നെ​ ന​യി​ച്ച​ ഇ.എം​.എ​സ്​ അ​ട​ക്ക​മു​ള്ള​ മ​ഹാ​ര​ഥന്മാ​രു​ടെ​ ആ​ഗ്രഹ​ങ്ങൾ​ക്കും​ സ്വ​പ്‌​ന​ങ്ങൾ​ക്കും​ നി​ര​ക്കു​ന്ന​ ഒ​രു​ ന​വ​കേ​ര​ള​ത്തി​ന്റെ​ നിർമ്മി​തി​ക്കാ​യി​ ന​മു​ക്ക്​ മു​ന്നേ​റാം.​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EMS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.