
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി നേടിയ ചരിത്രവിജയത്തിൽ പ്രതികരിച്ച് വി. വി രാജേഷ്. ജനങ്ങൾ ഇതുവരെ മോശപ്പെട്ട അവസ്ഥയിലായിരുന്നെന്നും അവർ ഇന്ത്യയിലെ മികച്ച നഗരത്തിലേക്ക് നടന്നടുക്കുകയാണെന്നും വി വി രാജേഷ് പറഞ്ഞു. 45 ദിവസത്തിനകം നരേന്ദ്ര മോദി തലസ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബിജെപി മാത്രമല്ല, തിരുവനന്തപുരം നഗരം വിജയിച്ചിരിക്കുകയാണ്. ജനങ്ങൾ വളരെ മോശപ്പെട്ട സാഹചര്യത്തിലായിരുന്നു. അവരൊക്കെ തന്നെ ഇന്ത്യയിലെ മികച്ച നഗരത്തിലേക്ക് നടന്നടുക്കുകയാണ്. പാർട്ടിയുടെ സംസ്ഥാന ഘടകം പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി ഞങ്ങൾ നടപ്പിലാക്കും. 45 ദിവസത്തിനകം നരേന്ദ്രമോദി തിരുവനന്തപുരത്ത് വരും. ജനങ്ങൾ അതിനുള്ള അംഗീകാരമാണ് നൽകിയിരിക്കുന്നത്'- വിവി രാജേഷ് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ കൊടുങ്ങാനൂർ വാർഡിൽ നിന്നുമാണ് ബിജെപി സ്ഥാനാർത്ഥിയായ വി വി രാജേഷ് വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |