തിരുവനന്തപുരം ജില്ലയിലെ പുലയനാർ കോട്ടക്ക് അടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. പഴയ നായ്ക്കൂട്ടിൽ വേസ്റ്റ് മാറ്റുന്നതിനിടയിൽ പണിക്കാർ പാമ്പിന്റെ ചട്ടയാണ് ആദ്യം കണ്ടത്. പിന്നെ കാണുന്നത് മാൻ ഹോളിൽ നിന്ന് തല പുറത്തേയ്ക്ക് ഇട്ടിരിക്കുന്ന മൂർഖൻ പാമ്പിനെ. കീരിയെ കൊന്ന മൂർഖൻ പാമ്പാണ് അതിനാൽ തന്നെ ആള് പുലിയാണ്. മൂർഖന്റെ കടിയേറ്റാൽ ഏത് ജീവിയാണെങ്കിലും ചത്തുകഴിഞ്ഞാൽ വടിപോലെ നിവർന്ന് കിടക്കുമെന്ന് വാവ സുരേഷ് വ്യക്തമാക്കി.

ഇതിനിടയിൽ വാവ സുരേഷിന് അടുത്ത കോൾ എത്തി. ഒരു വീടിന്റെ പിറകെ വശത്ത് മൂർഖൻ പാമ്പിനെ കണ്ടു, ഉടൻ വരണമെന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. സമയം സന്ധ്യ കഴിഞ്ഞു സ്ഥലത്ത് എത്തിയപ്പോൾ വാവ കണ്ടത് വീട്ടിലെ അച്ഛനും അമ്മയും മൂന്ന് കുട്ടികളും പാമ്പിനെ കണ്ട സ്ഥലത്ത് കാവൽ നിൽക്കുന്നതാണ്.
'സൂക്ഷിക്കണം, ശ്രദ്ധിക്കണം. പാമ്പുകടിയുടെ എണ്ണം കൂടുകയാണ്. ആന്റിവെനമുണ്ടെങ്കിൽത്തന്നെ ചില സാഹചര്യത്തിൽ ജീവിതത്തിലേക്ക് കൊണ്ടുവരാനാകില്ല.'- വാവ പറഞ്ഞു. കാണുക കീരിയെ കൊന്ന മൂർഖനെയും, രാത്രി വീട്ടിൽ എത്തിയ മൂർഖനെയും പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |