സൈജു കുറുപ്പ്,സണ്ണി വയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നിരവധി ചിത്രങ്ങളിൽ സൈജു കുറുപ്പും സണ്ണി വയ് നും ഒരുമിച്ചിട്ടുണ്ട്.ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ഛായാഗ്രഹണം ബബ്ലു അൽജു . സംഗീതം-ഷാൻ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് ആണ് നിർമ്മാണം. റോയി എന്ന ചിത്രത്തിനു ശേഷം സനൂബ് കെ . യൂസഫ് നിർമ്മിക്കുന്ന ചിത്രമാണ്. പി .ആർ. ഒ എ. എസ് ദിനേശ്.അതേസമയം സൈജു കുറുപ്പ് നായകനായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്.
നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിർവഹിക്കുന്ന പാപ്പച്ചൻ ഒളിവിലാണ് , അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ജാനകി ജാനേ , നവാഗതനായ നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം എന്നിവയാണ് ചിത്രങ്ങൾ. ജാനകി ജാനേയിൽ നവ്യ നായരാണ് നായിക. സ്രിന്ദയും സോളമന്റെ തേനീച്ചകളിലൂടെ എത്തിയ ദർശനയുമാണ് പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ നായികമാർ.
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിൽ നായകനായി വെള്ളിത്തിരയിലേക്ക് വന്ന സൈജു പിന്നിട് സ്വാഭവ വേഷങ്ങളിലും കോമഡി കഥാപാത്രങ്ങളിലും തിളങ്ങുന്ന കാഴ്ചയായിരുന്നു.പ്രതിനായകനായും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |