പയ്യന്നൂർ: കാനായി തോട്ടംകടവിൽ രണ്ടുപേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റു. നാല് പശുക്കളെയും കുറുക്കൻ കടിച്ചുപരിക്കേൽപ്പിച്ചിട്ടുണ്ട്. കുളങ്ങര ഭാസ്കരൻ (64), കീനേരി പത്മിനി (52) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് കുറുക്കൻ പ്രദേശത്ത് ഭീതി വിതച്ചത്. മുത്തപ്പൻ ക്ഷേത്രത്തിനടുത്തു വച്ചാണ് ഭാസ്കരന് കടിയേറ്റത്. ഇതിന് പിന്നാലെയാണ് പത്മിനിയെ അക്രമിച്ചത്.
രണ്ട് പേരെയും കടിച്ചതിന് ശേഷം ഇവിടെ നിന്ന് ഓടിയ കുറുക്കൻ പലയിടങ്ങളിലായി കെട്ടിയിരുന്ന പശുക്കളെ ആക്രമിക്കുകയായിരുന്നു. കുറുക്കന്റെ ശല്യം അടിയന്തിരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |