SignIn
Kerala Kaumudi Online
Thursday, 18 April 2024 11.22 AM IST

കുന്നത്തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഉത്സവം സമാപിച്ചു

photo
കുന്നത്തെരു ശ്രീ മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലി എഴുന്നള്ളിപ്പ്

നന്മണ്ട: കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന നന്മണ്ട കുന്നത്തെരു ശ്രീ മഹാഗണപതി ക്ഷേത്ര മഹോത്സവം സമാപിച്ചു.

ഇന്നലെ പുലർച്ചെ പള്ളിയുണർത്തൽ, ഉഷ:പൂജ, ക്ഷേത്രം തന്ത്രി ചാത്തനാടത്തില്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി സുമേഷ് നന്ദാനത്തിന്റെയും കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, ഉച്ചപൂജ എന്നിവ നടത്തി. നാദസ്വരം ചെണ്ടമേളം, പള്ളിക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് വരവ്, വാദ്യ കലാകാരൻ കല്ലൂർ ജയന്റെ നേതൃത്വത്തിൽ കുന്നത്തെരു വാദ്യ സംഘവും മറ്റ് പ്രമുഖരായ വാദ്യ കലാകാരൻമാരും അണിനിരക്കുന്ന പഞ്ചാരി മേളവും അരങ്ങേറി. ശീവേലി എഴുന്നള്ളിപ്പ്, നാദസ്വരം, ദീപാരാധന, കല്ലൂർ ഉണ്ണികൃഷ്ണൻ , കല്ലൂർ ജയൻ എന്നിവർ അവതരിപ്പിച്ച ഇരട്ട തായമ്പക.സ്റ്റാർ സിംഗർ ഫെയിം ദീപക്, ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ജഗ്ലീംഗ് പെർഫോമർ വിനോദ് വെഞ്ഞാറമൂട് എന്നിവർ അണിനിരക്കുന്ന മെഗാഷോ എന്നിവ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.