തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സി.എ.ഐ.ടി) ആദ്യത്തെ “ദേശീയ റീട്ടെയിൽ ഉച്ചകോടി” ഏപ്രിൽ 18, 19 തീയതികളിൽ ഡൽഹിയിൽ നടക്കും. ഇന്ത്യൻ റീട്ടെയിൽ വ്യാപാരകൂട്ടായ്മ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും കോർപ്പറേറ്റ് ഇതര മേഖലയിലെ വ്യാപാര-വാണിജ്യ-സേവന സംഘടനാ നേതാക്കൾ പങ്കെടുക്കും.സി.എ.ഐ.ടി ദേശീയ പ്രസിഡന്റ് ബി.സി. ഭാർട്ടിയ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. കേന്ദ്രമന്ത്രിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും
ജി.എസ്.ടി നികുതി സമ്പ്രദായം ലഘൂകരിക്കൽ, ഇ-കൊമേഴ്‌സ് നയവും നിയന്ത്രണവും, റീട്ടെയിൽ വ്യാപാര നയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |