അതിശയിപ്പിക്കുന്ന ഡിസൈനും സുരക്ഷാ സവിശേഷതകുളുമായി പുതുതലമുറ ഹ്യൂണ്ടായ് വെർന വരുന്നു. ഈ പുതിയ സെഡാൻ മോഡലിന് 10 ലക്ഷം രൂപ മുതലായിരിക്കും വില. 65 സുരക്ഷാ ഫീച്ചറുകൾ ആണ് ഇതിലുള്ളത്.
എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ ഉൾപ്പെടെ 30 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും സെഡാനിൽ ഉണ്ടാവുക. ഫ്രണ്ട് ക്യാമറയും ഫ്രണ്ട്, റിയർ റഡാർ ബേസ്ഡ് ഫംഗ്ഷനുകളും അടക്കമുള്ള പതിനേഴോളം ലെവൽ 2 ADAS (Advanced driver assistans system) സവിശേഷതകളും ഈ വാഹനത്തിൽ ഉണ്ടായിരിക്കും. ഹ്യുണ്ടായ് സ്മാർട്ട്സെൻസും വെർനയിൽ ഉണ്ടാകും.
അടുത്തിടെ പുറത്തിറക്കിയ ഹോണ്ട സിറ്റിക്ക് ശേഷം ADAS അവതരിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സെഡാനായിരിക്കും ഇത്. ഇഎസ്സി, വിഎസ്എം, എച്ച്എസി, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഇപിബി, ഇസിഎം, ടിപിഎംഎസ് തുടങ്ങി 65ൽ അധികം നൂതന സുരക്ഷാ ഫീച്ചറുകളും വെർനയുടെ പുതിയ മോഡലിൽ ഉണ്ടായിരിക്കും.
ലെവൽ 2 ADAS ഫീച്ചറുകൾ കാറുകളെയും സൈക്കിളുകളെയും കാൽനടയാത്രക്കാരെയും തിരിച്ചറിയുകയും ജംഗ്ഷനുകളിൽ നിന്ന് തിരിയുന്നതിനും മുൻവശത്ത് കൂട്ടിയിടി തടയാൻ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നു. ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിങ്ങും ഡിപ്പാർച്ചർ വാണിങ്ങും ഇതിലുണ്ട്. ഡ്രൈവർ അറ്റെൻഷൻ വാണിങ്, സേഫ് എക്സിറ്റ് വാണിങ്, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ലെവൽ 2 ADASൽ ഉണ്ട്.
സ്റ്റോപ്പ് ആൻഡ് ഗോ, ലെയ്ൻ, ഫോളോവിങ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിങ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവയ്ക്കൊപ്പം സ്മാർട്ട് ക്രൂയിസ് കൺട്രോളും അഡ്വാൻസ് ഡ്രൈവിങ് അസിസ്റ്റൻസ് ഫങ്ഷൻ നൽകുന്ന ഡ്രൈവിംഗ് സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. പാർക്കിങ് സുരക്ഷയ്ക്കായി റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ വാണിങ്ങും അവോയിഡൻസ് അസിസ്റ്റും വെർനയുടെ സവിശേഷതയാണ്.
ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 10.25 ഇഞ്ച് ഡ്യൂവൽ സ്ക്രീനുകൾ. 8 സ്പീക്കർ ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിങ് ഡ്യുവൽ ഫംഗ്ഷനുകളുള്ള സ്വിച്ചബിൾ കൺട്രോളറും പുതിയ വെർനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |