ഇന്ന് മിക്കയാളുകളെയും അലട്ടുന്നൊരു സൗന്ദര്യ പ്രശ്നമാണ് ചുണ്ടിന്റെ കറുപ്പ് നിറം. ചില ലിപ്സ്റ്റിക്കുകളുടെ ഉപയോഗവും, പുകവലിയുമൊക്കെയാണ് ചുണ്ട് കറുപ്പ് നിറമാകാനുള്ള പ്രധാന കാരണങ്ങൾ. ചുണ്ടിലെ കറുപ്പകറ്റി ചുവന്നുതുടുക്കാൻ സഹായിക്കുന്ന ഒരു 'ഔഷധമാണ്' ബീറ്റ്റൂട്ട് ലിപ്ബാം.
യാതൊരു കെമിക്കലുകളും ചേർക്കാതെ, പാർശ്വഫലങ്ങളൊന്നുമില്ലാതെ കിടിലൻ ലിപ്ബാം വീട്ടിൽ തന്നെയുണ്ടാക്കാം. ഇതിന് ബീറ്റ്റൂട്ടും കുറച്ച് നെയ്യും മാത്രം മതി. ഒരു വലിയ ബീറ്റ്റൂട്ടെടുത്ത്, വെള്ളം ഒട്ടും ഒഴിക്കാതെ മിക്സിയിൽ അടിച്ചെടുക്കണം. ശേഷം നന്നായി അരിച്ച് നീരെടുക്കുക.
ഒരു നോൺസ്റ്റിക് പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അരിച്ചെടുത്ത ബീറ്റ്റൂട്ട് നീരൊഴിക്കുക. ചെറുതീയിൽ നന്നായി കുറുക്കിയെടുക്കുക. ഒരു സ്പൂണോ ഒന്നര സ്പൂണോ മറ്റോ ആയിരിക്കും ഈ നീരുണ്ടാകുക. ഇത് തീയിൽ നിന്ന് മാറ്റി, ഒരു വളരെ കുറച്ച് നെയ്യ് ഒഴിക്കുക. ഇതിലേക്ക് ഒരു തുള്ളി തേൻ കൂടി ചേർക്കുന്നത് നല്ലതാണ്. ഇത് നിർബന്ധമല്ല. എന്നിട്ട് ലിപ് ബാം ഒരു ചെറിയ കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരു മാസത്തോളം ഇത് കേടാകാതിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |