തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് പത്ത് ദിവസമായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പാറ്റൂരിൽ നിന്നാണ് അക്രമി വീട്ടമ്മയെ പിന്തുടർന്നത്. മൂലവിളാകത്തെത്തിയ ഇയാൾ ഒന്നര മിനിട്ടാണ് അതിക്രമം നടത്തിയത്. വീട്ടമ്മ ബഹളം വച്ചതോടെ പ്രതി പാറ്റൂർ ഭാഗത്തേക്ക് തന്നെ തിരിച്ചുപോയി. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമി രക്ഷപ്പെടാൻ സാദ്ധ്യതയുള്ള വഴികളിലെ സി സി ടി വി ദൃശ്യങ്ങളും വരുംദിനങ്ങളിൽ പരിശോധിക്കും.
അക്രമി സഞ്ചരിച്ച സ്‌കൂട്ടർ തിരിച്ചറിയാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ വാഹനത്തിന്റെ നമ്പർ വ്യക്തമല്ല. പ്രതി ഹെൽമറ്റ് ധരിച്ചിരുന്നു.ഈ മാസം പതിമൂന്നിന് രാത്രി പതിനൊന്നിനാണ് പാറ്റൂർ മൂലവിളാകത്തുവച്ച് നാൽപ്പത്തിയൊൻപതുകാരിയെ അജ്ഞാതൻ ആക്രമിച്ച് പരിക്കേല്പിച്ചത്. അന്വേഷണത്തിൽ അലംഭാവം കാട്ടിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |