മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് സാമ്പാർ. പ്രാതലിനൊപ്പവും ഉച്ചയ്ക്ക് ഊണിനൊപ്പവുമൊക്കെ സാമ്പാർ ഉണ്ടെങ്കിൽ കുശാലായി. നമ്മൾ സാമ്പാർ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്നത് കടയിൽ നിന്ന് വാങ്ങുന്ന പൊടിയാണല്ലേ? എന്നാൽ ചിലപ്പോഴൊക്കെ ഇത്തരം പൊടികൾ എത്ര ചേർത്താലും സാമ്പാറിന്റെ തനത് രുചി ലഭിക്കാറില്ല. മാത്രമല്ല, പൊടി ഗുണനിലവാരം ഉള്ളതും ആകണമെന്നില്ല. ഇനി ഈ പ്രശ്നങ്ങളൊന്നുമില്ലാതെ വീട്ടിൽതന്നെ നല്ല നാടൻ സാമ്പാർ പൊടി ഉണ്ടാക്കിയാലോ?
ഓരോ ചേരുവകളും പ്രത്യേകം പ്രത്യേകമായി മൂപ്പിച്ചെടുക്കണം. എണ്ണ ചേർക്കാതെയാണ് മൂപ്പിച്ചെടുക്കേണ്ടത്.
ഇനി ചേരുവകൾ തണുത്തതിന് ശേഷം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മിക്സി ജാറിലിട്ട് പൊടിച്ചെടുക്കണം. ശേഷം പൊടി ഒരു കുപ്പി ജാറിലിട്ട് സൂക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |