കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്‌സിന്റെ ദക്ഷിണേന്ത്യയിലെ ബ്രാൻഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാൺ ജുവലേഴ്‌സിന്റെ ലൈഫ് സ്റ്റൈൽ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ സിനിമാതാരമായ രശ്മിക, ഈയിടെ പുതിയ സിനിമാ റിലീസുകളിലൂടെ ഹിന്ദി സിനിമാവ്യവസായരംഗത്തേയ്ക്കും കടന്നിരുന്നു. കല്യാണിന്റെ ആഗോള ബ്രാൻഡ് അംബാസിഡറായ അമിതാഭ് ബച്ചൻ, ദേശീയ ബ്രാൻഡ് അംബാസിഡറായ കത്രീന കൈഫ്, ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളെ പ്രതിനിധീകരിക്കുന്ന നാഗാർജുന, തമിഴ്‌നാട് ബ്രാൻഡ് അംബാസിഡറായ പ്രഭു, കർണാടകയിലെ ശിവരാജ് കുമാർ, കേരള ബ്രാൻഡ് അംബാസിഡറായ കല്യാണി പ്രിയദർശൻ എന്നീ പ്രശസ്തർക്കൊപ്പം രശ്മികയും ഇനിഅണിനിരക്കും.
ദക്ഷിണേന്ത്യൻ വിപണികളിലേയ്ക്ക് ബ്രാൻഡ് അംബാസിഡറായി രശ്മിക മന്ദാനയെ ഉൾപ്പെടുത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കല്യാണി പ്രിയദർശനൊപ്പം ലൈഫ് സ്റ്റൈൽ ആഭരണനിരയുടെ മുഖമാകുന്ന രശ്മികയുടെ ജനപ്രീതിയും ആകർഷണീയതയും ബ്രാൻഡിന്റെ സ്വാധീനവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്‌സിന്റെ ഭാഗമാകുന്നതിലും പ്രമുഖർക്കൊപ്പം അണിചേരുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് രശ്മിക പറഞ്ഞു. വിശ്വാസത്തിന്റെയും സുതാര്യതയുടെയും പ്രതീകമായ കല്യാൺ ബ്രാൻഡിനെ പ്രതിനിധീകരിക്കുക എന്നത് ബഹുമതിയായി കണക്കാക്കുന്നുവെന്നും അവർ പറഞ്ഞു.
ഡയമണ്ട്, സെമി പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ ലൈല, പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത ആന്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, പ്രഷ്യസ് സ്റ്റോൺസ് ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം വിവിധകല്യാൺ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നു. രശ്മിക മന്ദാനയുടെ നിയമനത്തോടെ ബ്രാൻഡ് പുതിയ ഉയരത്തിലും വിപുലമായ ജനസമൂഹങ്ങളിലേയ്ക്കും എത്തുന്നതിനും വിശ്വാസ്യതയാർന്ന ഇന്ത്യയിലെ ആഭരണബ്രാൻഡ് എന്ന നിലയിൽ ശക്തമായ സാന്നിദ്ധ്യമാകുന്നതിനുമാണ് പരിശ്രമിക്കുന്നത്.
ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് വെബ്‌സൈറ്റ് സന്ദർശിക്കുക. www.kalyanjewellers.net.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |