SignIn
Kerala Kaumudi Online
Friday, 26 April 2024 6.06 PM IST

അക്രമ സംഭവങ്ങളിൽ ഐ .എം.എ പ്രതിഷേധിച്ചു (

ചെങ്ങന്നൂർ : കായംകുളം താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്കുനേരെ ഉണ്ടായ വധശ്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)​ ആലപ്പുഴ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്കുനേരേ ഓരോ ദിവസവും അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും സമയബന്ധിതമായി കർശന നടപടികൾ ഉണ്ടാകാത്തതും ഇതിന് കാരണമാണ് . കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്കിടെ മുറിവേറ്റു വന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയോട് മുറിവ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ നഴ്സിനെയും, സെക്യൂരിറ്റി ജീവനക്കാരനെയും അക്രമിക്കുകയായിരുന്നു. അക്രമങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.എ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഡോ.ഉമ്മൻ വർഗീസ്, ജില്ലാ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ.അരുൺ.എൻ, ജില്ലാ വൈസ് ചെയർപേഴ്സൺ ഡോ.സോണിയ സുരേഷ്, കോ കൺവീനർ ഡോ.വി.എസ് നടരാജൻ, ഡോ.ജോസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.