തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടി രാഷ്ട്രീയമായും നിയമപരമായും കോൺഗ്രസ് നേരിടും. സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ല. കോൺഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമാണ്. സുപ്രിംകോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്. നിയമ വഴിയിലൂടെ രാഹുൽ ഗാന്ധി തിരിച്ചു വരും. ഇതുകൊണ്ടൊന്നും രാഹുലിനേയും കോൺഗ്രസിനേയും നിശബ്ദമാക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |