ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷേമ ആനുകൂല്യവും നാലു ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 47.58 ലക്ഷം ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2023 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ 42 ശതമാനമായാണ് വർദ്ധിപ്പിക്കുന്നത്. ഇതിലൂടെ ഖജനാവിന് പ്രതിവർഷം 12,815.60 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |