തിരുവനന്തപുരം: കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കുടപ്പനക്കുന്ന് തിരുമംഗലത്ത് (ടിസി-20/1351(3) പി.ആർ.എ-120 ) അനിൽ എ ജോൺസൺ അന്തരിച്ചു. 62 വയസായിരുന്നു. ആരോഗ്യ വകുപ്പിലെ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. സോഫ്റ്റ്ബോൾ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് , സംസ്ഥാന സ്പോട്സ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഇന്ത്യൻ ദേശീയ സോഫ്റ്റ് ബോൾ ടീമിന്റെ പരിശീലകൻ, മാനേജർ, സെലക്ടർ, സോഫ്റ്റ് ബോൾ അന്തരാഷ്ട്ര അമ്പയർ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ സേവനം അനുഷ്ടിച്ചിരുന്നു. ഗുജറാത്തിൽ നടന്ന നാഷണൽ ഗെയിംസിൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ആയിരുന്നു.
12 വർഷമായി കേരള സോഫ്റ്റ് ബോൾ അസോസേഷന്റെ സെക്രട്ടറിയായിരുന്നു. സംസ്ഥാനത്ത് സോഫ്റ്റ് ബോളിന്റെ പ്രചരണത്തിനും, ജനകീയതയ്ക്കും വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കിയ അദ്ദേഹത്തിന്റെ കാലയളവിൽ സബ്ജൂനിയർ, ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ കേരള ടീം നിരവധി തവണ ദേശീയ തലത്തിൽ കീരീടം നേടിയിരുന്നു. ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ സോഫ്റ്റ്ബോളിൽ വനിതാ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയതും അനിൽ എ ജോൺസന്റെ ശക്തമായ പിൻതുണ കൊണ്ടായിരുന്നു.
ഭാര്യ: ജിജി ജോസഫ്, മക്കൾ : അഞ്ചു ഏയ്ഞ്ചൽ മേരി ( യു.കെ), ആശിഷ് ജോൺ ( പ്രോജക്ട് എൻജിനീയർ, കില)
മരുമക്കൾ: ജോബിഷ് ജോബ് ( ദുബായ്) ,സ്റ്റെഫി മോൾ എസ്. സംസ്കാരം ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 2.30ന് നാലാഞ്ചിറ ലൂർദ് സെമിത്തേരിയിൽ ( സീറോ മലബാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |