ന്യൂഡൽഹി: സ്വന്തം മണ്ഡലമായ വാരാണസിയിൽ 1,780 കോടി രൂപയുടെ 28 വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച്
പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഗവർണർ ആനന്ദിബെൻ പട്ടേലിന്റെയും സാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി പദ്ധതികൾക്ക് തറക്കല്ലിട്ടു. യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്ന 645 കോടി ചെലവിൽ നിർമ്മിക്കുന്ന പാസഞ്ചർ റോപ്പ് വേ നടപ്പാകുന്നതോടെ യാത്രാ സൗകര്യം സുഗമമാകും.
പാസഞ്ചർ റോപ്പ് വേ
വാരാണസി കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ഗോഡൗലിയയിലേക്കുള്ള 645 കോടി രൂപയുടെ പാസഞ്ചർ റോപ്പ് വേ
3.75 കിലോമീറ്റർ ദൈർഘ്യമുള്ള റോപ് വേയ്ക്ക് അഞ്ച് സ്റ്റേഷനുകളുണ്ട്.
തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കുമുൾപ്പെടെ സഞ്ചാരം സുഗമമാകും
നമാമി ഗംഗേ പദ്ധതി പ്രകാരം പ്രതിദിനം 55 എം.എൽ.ഡി (55 ദശലക്ഷം ലിറ്റർ)യുടെ സ്വീവേജ് സംസ്കരണ പ്ലാന്റ്
300 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കും
ഖോല പദ്ധതിയിലുൾപ്പെടുത്തി സിഗ്ര സ്റ്റേഡിയത്തിന്റെ ഫേസ് 2, ഫേസ് 3 എന്നിവയുടെ പുനർ വികസന പ്രവർത്തനങ്ങൾ
19 കുടിവെള്ള പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.
59 കുടിവെള്ള പദ്ധതികളുടെ തറക്കല്ലിടൽ നിർവ്വഹിച്ചു.
63 ഗ്രാമപഞ്ചായത്തുകളിലായി മൂന്ന് ലക്ഷത്തിലധികം പേർക്ക് പ്രയോജനം
പഴം, പച്ചക്കറി എന്നിവയുടെ സംസ്കരണത്തിനായി കാർഖിയോണിൽ ഒരു സംയോജിത പാക്ക് ഹൗസ്
കാശിയുടെ വികസനം രാജ്യം ചർച്ച ചെയ്യുന്നു
കാശിയുടെ വികസനം രാജ്യം ചർച്ച ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇവിടെയെത്തുന്ന സന്ദർശകർ പുതിയ ഊർജ്ജത്തോടെ തിരിച്ചു പോകുന്നു. ഒരു വർഷത്തിനിടെ ഏഴ് കോടിയിലധികം വിനോദ സഞ്ചാരികളാണ് കാശി സന്ദർശിച്ചത്. ഇതിലൂടെ പുതിയ തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കാൻ കഴിയുന്നു.
നിരാശയുടെ നിഴലിൽ നിന്ന് ഉത്തർപ്രദേശ് ഉയർന്നു വന്നിരിക്കുന്നു. ഇപ്പോൾ യു.പി അതിന്റെ അഭിലാഷങ്ങളുടെയും പ്രതീക്ഷകളുടെയും പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം യോഗി സർക്കാർ അതിന്റെ ഒരു വർഷം ശനിയാഴ്ച പൂർത്തിയാക്കുകയാണ്. ഇതോടെ ഏറ്റവും കാലം യു.പി മുഖ്യമന്ത്രിയായിരിക്കുന്ന റെക്കോർഡും അദ്ദേഹം സൃഷ്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |