ഛണ്ഡീഗഡ്: ഹിമാചൽ പ്രദേശിലെ കുളുവിൽ അമ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഉയരുമെന്നാണ് പ്രാഥമിക നിഗമനം. 500 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
ബസിന്റെ മുകളിലടക്കം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. കുളുവിലെ ബഞ്ചാറിൽനിന്നും ഗദാഗുശാനിയിലേക്ക്പുറപ്പെട്ട ബസാണ് ഇന്നലെ വൈകിട്ട് യാത്രാമദ്ധ്യേഅപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ കുളുവിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |