കൊച്ചി: അഡ്വർടൈസിംഗ് ക്ലബ് ബംഗളുരുവിന്റെ നേതൃത്വത്തിലുള്ള ബിഗ് ബാംഗ് 2022 അവാർഡുകളിൽ 14 എണ്ണം സ്വന്തമാക്കി മൈത്രി അഡ്വർടൈസിംഗ് ഏജൻസി ഒഫ് ദി ഇയറായി. രണ്ട് ദശാബ്ദങ്ങളായി അഡ്വർടൈസിംഗ് ക്ലബ് നടത്തി വരുന്ന ബിഗ് ബാംഗ് ഇന്ത്യയിലെ പ്രമുഖ പരസ്യ അവാർഡുകളിലൊന്നാണ്.
51 ഏജൻസികളിലും എട്ട് ക്ലൈന്റുകളിലുംനിന്ന് ലഭിച്ച 800 എൻട്രികളിൽനിന്നാണ് മൈത്രിയുടെ വിജയം. ബംഗളുരുവിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |