SignIn
Kerala Kaumudi Online
Friday, 26 April 2024 8.39 AM IST

''ഇന്നസെന്റ് ചേട്ടൻ വിളിച്ചു പറഞ്ഞിട്ടുണ്ടേൽ എന്നോട് ചോദിക്കാൻ നിൽക്കണ്ട'', അദ്ദേഹത്തിന്റെ ശുപാർശയിൽ ഇരുപത് പേരെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന് മമ്മൂട്ടിയുടെ പി ആർ ഒ

mammootty-innocent

"റോബർട്ടെ, ഈ കൊച്ചന്റെ കാര്യം ഒന്ന് നോക്കണേ.. ഞാൻ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞിട്ടുണ്ട് " ഫോണിൽ പലവട്ടം ഞാൻ കേട്ട ഈ വാക്കുകൾ ഇനി കേൾക്കില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലൊരു വല്ലാത്ത വിങ്ങൽ! മമ്മൂട്ടിയുടെ പി ആർ ഒയും, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്‌ടറുമായ റോബർട്ട് കുര്യാക്കോസിന്റെ വാക്കുകളാണിത്.

''ഇന്നസന്റ് ചേട്ടൻ വിളിച്ചു പറഞ്ഞിട്ടുണ്ടേൽ എന്നോട് ചോദിക്കാൻ നിൽക്കണ്ട, പറ്റും പോലെ ചെയ്തേക്കണം.അങ്ങേര് അങ്ങനെഉള്ളവർക്ക് വേണ്ടിയേ പറയൂ.. ആളെ കുറിച്ച് അന്വേഷിക്കാനുള്ള സംവിധാനമൊക്കെ അങ്ങേർക്കുണ്ട്'' ഇതായിരുന്നു മമ്മൂട്ടിയുടെ നിർദേശമെന്നും റോബർട്ട് പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

"ഇന്നസന്റ് ചേട്ടൻ വിളിച്ചു പറഞ്ഞിട്ടുണ്ടേൽ എന്നോട് ചോദിക്കാൻ നിൽക്കണ്ട, പറ്റും പോലെ ചെയ്തേക്കണം.അങ്ങേര് അങ്ങനെഉള്ളവർക്ക് വേണ്ടിയേ പറയൂ.. ആളെ കുറിച്ച് അന്വേഷിക്കാനുള്ള സംവിധാനമൊക്കെ അങ്ങേർക്കുണ്ട് " മമ്മുക്കയുടെ ഈ ഒരു നിർദ്ദേശം കൂടി ഉള്ളതിനാൽ പിന്നെ എല്ലാം പെട്ടന്ന് തന്നെ ഞങ്ങൾ ചെയ്യുമായിരുന്നു

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനെ ഏറ്റവും സ്നേഹിച്ച സിനിമക്കാരനും പൊതുപ്രവർത്തകനും ഇന്നസന്റ് ചേട്ടനായിരുന്നു. കഴിഞ്ഞ 14 വർഷങ്ങളിൽ അദ്ദേഹത്തിന്റെ ശുപാർശയിൽ ഒരു ഇരുപത് പേരെയെങ്കിലും ജീവിതവഴിയിലേക്ക് കൊണ്ട് വരാൻ ഞങ്ങൾക്കും നിമിത്തമായിട്ടുണ്ട്.

"റോബർട്ടെ, ഈ കൊച്ചന്റെ കാര്യം ഒന്ന് നോക്കണേ.. ഞാൻ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞിട്ടുണ്ട് " ഫോണിൽ പലവട്ടം ഞാൻ കേട്ട ഈ...

Posted by Robert Kuriakose on Sunday, 26 March 2023

അഞ്ചു പതിറ്റാണ്ടിലേറെ നർമ്മവും ഗൗരവവും നിറഞ്ഞ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടനും മുൻ പാർലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെയാണ് അന്തരിച്ചത്. 75 വയസായിരുന്നു. ലേക്‌ഷോർ ആശുപത്രിയിൽ രാത്രി 10.30 നായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INNOCENT, ROBERT KURIAKOSE, MAMMOOTTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.