നടൻ ഇന്നസെന്റിന് അവസാനമായി മേക്കപ്പിടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ നോവാകുകയാണ്. സംവിധായകൻ ആലപ്പി അഷറഫ് ആണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരിക്കൽ കൂടി.... ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനിൽക്കും'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിർമാതാവ് ഔസേപ്പച്ചൻ അവസാനമായി കൈയിൽ കുരിശ് പിടിപ്പിച്ചുകൊടുക്കുന്നതും ചിത്രത്തിൽ കാണാം. ഒരു നിയോഗം പോലെയാണ് അദേഹത്തിന് കുരിശ് നൽകി യാത്രയാക്കാനുള്ള അവസരമുണ്ടായതെന്ന് ഔസേപ്പച്ചൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. നടന്മാരായ ബാബുരാജ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ അദ്ദേഹത്തിനടുത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |