കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ടെക്ക് ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച ബ്രാൻഡുകളിൽ ഒന്നാണ് നത്തിംഗ്. നത്തിംഗ് 5ജി സ്മാർട്ട് ഫോണടക്കം നിലവിൽ മൂന്ന് പ്രോഡക്ടുകൾ മാത്രമേ വിപണിയിൽ അവതരിപ്പിട്ടുള്ളുവെങ്കിലും ഏതൊരു മുൻ നിര കമ്പനിയുമായി മുട്ടി നിൽക്കാവുന്ന തരത്തിൽ പ്രശസ്തി ഇന്ന് കമ്പനിക്കുണ്ട്. 2022-ൽ നത്തിംഗ് ഫോൺ വിപണിയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴുള്ള ഹൈപ്പിന് പകരമാകാൻ ആപ്പിൾ, സാംസംഗ് പോലുള്ള ടെക്ക് ഭീമന്മാർക്കു പോലും കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.
സാധാരണക്കാർ കൂടുതലായി കണ്ണുവെയ്ക്കുന്ന മിഡ് റേഞ്ച് പ്രോഡക്റ്റുകളുടെ ശ്രേണിയിൽ, മുടക്കുന്ന വിലയ്ക്ക് അതിനേക്കാൾ ഗുണമേന്മ നൽകുന്നതാണ് നത്തിംഗിന്റെ പ്രത്യേകത. 2022ൽ നത്തിംഗ് ഫോൺ1, നത്തിംഗ് ഇയർ-1, നത്തിംഗ് ഇയർ സ്റ്റിക്ക് എന്നീ ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ നത്തിംഗ് ഇയർ-1, നത്തിംഗ് ഇയർ സ്റ്റിക്ക് എന്നിവ വയർലെസ് ഹെഡ്സെറ്റുകളാണ്.
Be one of the first to get your hands on Ear (2).
— Nothing (@nothing) March 23, 2023
Available now at Nothing Store Soho and selected @KITH stores. pic.twitter.com/qdIKuBi9rh
പുറത്തിറങ്ങിയ സമയം മുതൽ ഏറെ ആവശ്യക്കാരുള്ള നത്തിംഗിന്റെ ഉത്പന്നമായിരുന്ന നത്തിംഗ് ഇയർ 1 വയർലെസ് ഹെഡ്സെറ്റുകൾ. വേറിട്ട് ഡിസൈനിംഗ് മുഖമുദ്രയാക്കിയ കമ്പനിയുടെ മികച്ച ഒരു പ്രോഡക്ട് തന്നെയായിരുന്നു ഈ വയർലെസ് ഹെഡ്സെറ്റ്. വിപണിയിൽ നിരവധി ആവശ്യക്കാരുണ്ടെങ്കിലും നത്തിംഗ് ഇയർ സ്റ്റിക്ക് പുറത്തിറങ്ങിയതോടെ നത്തിംഗ് ഇയർ-1 വിപണിയിൽ ലഭ്യമല്ലാതായി. എന്നാൽ നത്തിംഗ് ഇയർ-1ന്റെ പിൻതലമുറക്കാരനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ കമ്പനി.
നത്തിംഗ് ഇയർ-1ന് ഒരു പടി മുകളിൽ നിൽക്കുന്ന രീതിയിലാണ് പുതിയ നത്തിംഗ് ഇയർ-2 കമ്പനി നിർമിച്ചിരിക്കുന്നത്. ഈ സവിശേഷതകൾ എന്തൊക്കെയാണെന്നറിയാം.
ഡിസൈനിംഗിൽ വലിയ വ്യത്യാസം കാണാനില്ലെങ്കിലും നത്തിംഗ് ഇയർ-1നെക്കാൾ വലിപ്പത്തിലുണ്ടായ കുറവ് പുതിയ മോഡലിൽ പ്രകടമാണ്. ഇത് ബാറ്ററി കപ്പാസിറ്റിയേയും ബാധിച്ചിട്ടുണ്ട്. നത്തിംഗ് ഇയർ-1ന് 570 എംഎഎച്ചിന്റെ ബാറ്ററിയായിരുന്നുവെങ്കിൽ നത്തിംഗ് ഇയർ-2വിന് കരുത്തേകുന്നത് പുതിയ 485 എംഎഎച്ചിന്റെ ബാറ്ററിയാണ്.
ബാറ്ററി കപ്പാസിറ്റിയുടെ വ്യത്യാസം ഹെഡ്സെറ്റിനെ വലിയ രീതിയിൽ ബാധിക്കില്ല എന്നാണ് കമ്പനി അറിയിക്കുന്നത്. ഒപ്ടിമൈസേഷൻ വഴി മികച്ച ബാറ്ററി ലൈഫ് ഇയർ-2 കാഴ്ച വെയ്ക്കുമെന്നാണ് നത്തിംഗിന്റെ വാഗ്ദാനം.
"Nothing Ear (2) is a superior product to the third-gen AirPods in most of the ways that matter. They look cooler, have more features, and sound better by virtue of including ANC." https://t.co/ftKqhpJuVB
— Carl Pei (@getpeid) March 24, 2023
ഫോഴ്സ് ടച്ച് സംവിധാനമാണ് ഇയർ-2 വിന്റെ മറ്റൊരു പ്രത്യേകത. രണ്ട് ഫോഴ്സ് ടച്ച് കൺട്രോളുകളാണ് ഓരോ എയർപോഡിലും നത്തിംഗ് ഒരുക്കിയിരിക്കുന്നത്. ടച്ച് സംവിധാനത്തിന്റെ ഫീഡ്‌ബാക്കിനായി പ്രത്യേക ക്ളിക്ക് ശബ്ദവും ലഭ്യമാണ്. ഇവയെല്ലാം ആപ്പ് വഴി കസ്റ്റമൈസ് ചെയ്യാനും സൗകര്യമുണ്ട്.
നത്തിംഗ് എക്കോസിസ്റ്റത്തിന് പുറത്തുള്ള ഐഒഎസ് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് നത്തിംഗ് എക്സ് ആപ്പുപയോഗിച്ച് കസ്റ്റമൈസേഷൻ ചെയ്യേണ്ടത്. എന്നാൽ നിലവിൽ നത്തിംഗിന്റെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഫോണിന്റെ ബ്ലൂടൂത്ത് സെറ്റിംഗ്സിൽ തന്നെ ഈ സൗകര്യങ്ങൾ ലഭ്യമാണ്.
Nothing Ear (2) is out now 🔴
— Ben Geskin (@BenGeskin) March 22, 2023
• 11.6mm custom driver with thicker and more flexible materials resulting in a better base
• LHDC 5.0 & 24bit Hi-Res Audio Certified
• Better active noise cancellation with Adaptive Mode and Personalized ANC
• Personal Sound Profile
• Dual… pic.twitter.com/P3bObjm53h
മറ്റ് പ്രത്യേകതകൾ
ഐപി54 ഡസ്റ്റ് ആന്റ് വാട്ടർ റെസിസ്റ്റൻസ്, ഐപി 55 റേറ്റിംഗ് (എയർപോഡ് കേസ്)
പേർസണലൈസ്ഡ് എഎൻസി (മൂന്ന് മോഡുകൾ)
ലോ ലാറ്റൻസി മോഡ്
5.3 ബ്ളൂടുത്ത് കണക്ടിവിറ്റി, എൽഎച്ച്ഡിസി 5 ബ്ളൂടൂത്ത് കോഡെക്
ഒന്നിലധികം ഡിവൈസുകളുമായി കണക്ട് ചെയ്യാൻ സഹായിക്കുന്ന ഡ്യുവൽ ഡിവൈസ് കണക്ടിവിറ്റി
This is Ear (2).
— Nothing (@nothing) March 22, 2023
Mighty in sound, mighty in nature.
Out now: https://t.co/skYxQ0tlgA pic.twitter.com/b6gDBgiuFv
മാർച്ച് 28 മുതൽ 9,999 രൂപയ്ക്കാണ് നത്തിംഗ് ഇയർ-2വിന്റെ വിൽപ്പന ആരംഭിക്കുക. ഈ വിലയിൽ മികച്ചൊരു മിഡ് റേഞ്ച് ട്രൂ വയർലെസ് ഹെഡ്സെറ്റ് സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് തീർച്ചയായും പണം ചിലവഴിക്കാവുന്ന ഒരു ഉത്പന്നമായിരിക്കും നത്തിംഗ് ഇയർ-2. എന്നാൽ നിലവിൽ എയർ 1 ഉപയോഗിച്ച് വരുന്നവർ പുതിയ പ്രോഡക്ടിന്റെ വിൽപ്പന ആരംഭിച്ച് വ്യത്യാസങ്ങൾ വിലയിരുത്തിയ ശേഷം വാങ്ങുന്നതായിരിക്കും ഉചിതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |