ഓയൂർ: കൊട്ടറ കുളത്തൂർകാവ് ദുർഗാദേവീ ക്ഷേത്രത്തിലെ ഓട്ട് നിലവിളക്കുകൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മയ്യനാട് കൈതപ്പുഴ ക്ഷേത്രത്തിന് സമീപം മണ്ണാനത്ത് വീട്ടിൽ (നിലവിൽ ചാത്തന്നൂർ പുലികാെടി ചരുവിള പുത്തൻ വീട്ടിൽ) അരുണാണ് (26) അറസ്റ്റിലായത്.
ജനുവരി 11 നായിരുന്നു സംഭവം. അന്നുതന്നെ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. പല സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്ന അരുണിനെ പൂയപ്പള്ളി പാെലീസ് പരവൂരിൽ നിന്നാണ് പിടികൂടിയത്. ക്ഷേത്രത്തിൽ നിന്ന് 15 ഓട്ട് നിലവിളക്കുകളാണ് മോഷ്ടിച്ചത്. ഇവയ്ക്ക് 48,000 രൂപ വിലയുള്ളതായി പാെലീസ് പറഞ്ഞു. അരുണിനെതിരെ ആറ്റിങ്ങൽ, പേട്ട, തമ്പാനൂർ, ചാത്തന്നൂർ, കൊല്ലം ഈസ്റ്റ് എന്നീ പാെലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |