കൊൽക്കത്ത: ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താത്കാലിക ക്യാപ്ടനായി നിതീഷ് റാണയെ തിരഞ്ഞെടുത്തതായി ടീം മാനേജ്മെന്റ് അറിയിച്ചു. പരിക്കേറ്റ് ചികിത്സയിലായിരിക്കുന്ന സ്ഥിരം നായകൻ ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തുന്നതുവരെ റാണയായിരിക്കും കൊൽക്കത്തയുടെ നായകൻ. തങ്ങളുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് റാണയെ താത്കാലിക ക്യാപ്ടനായി കൊൽക്കത്ത മാനേജ്മെന്റ് പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |