സിനിമാ ജീവിതത്തിൽ മറക്കാൻ പറ്റാത്ത വ്യക്തിത്വമാണ് ഇന്നസെന്റ് എന്ന് ഗണേശ് കുമാർ. അദ്ദേഹത്തിന്റെ ഹാസ്യം മറ്റൊരു ശൈലിയാണ്. മലയാള സിനിമയിൽ കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിക്കുന്നതുമായ ഹാസ്യത്തിൽ നിന്ന് വ്യത്യസ്‌തമായി ഇന്നസെന്റ് ചേട്ടന്റെ ശൈലി അദ്ദേഹം ഉണ്ടാക്കിയെടുത്തു. ലോകത്ത്, അവനവനെ കുറിച്ചുതന്നെ തമാശയുണ്ടാക്കിയിട്ടുള്ള വ്യക്തിത്വം ഇന്നസെന്റ് മാത്രമായിരിക്കുമെന്നും ഗണേശ് പറഞ്ഞു.
''എം.ജി സോമന്റെ മരണത്തിന് ശേഷം 'അമ്മ'യുടെ അടുത്ത പ്രസിഡന്റ് ആരായിരിക്കണമെന്ന് അന്വേഷിക്കുമ്പോൾ പലരും കളിയാക്കി തമാശക്കാരനെ പ്രസിഡന്റാക്കി എന്ന് പറഞ്ഞ്. സ്ക്രീനിൽ മാത്രമാണ് ഇന്നസെന്റേട്ടൻ തമാശക്കാരൻ. ഒരു പ്രശ്നമുണ്ടായാൽ എങ്ങനെ പരിഹരിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഈഗോയുള്ള കലാകാരന്മാരെ ഒരുമിപ്പിച്ച് ഒരു കൂടാരത്തിൽ കയറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത് ഇന്നസെന്റേട്ടൻ നന്നായി ചെയ‌്തു.
ട്വന്റി 20 എന്ന സിനിമ ഇന്നസെന്റ് എന്ന വ്യക്തിയുടെ സമമായ സ്വഭാവത്തിന്റെയും മെയ്‌വഴക്കത്തിന്റെയും തുകയാണ്. മോഹൻലാലും മമ്മൂട്ടിയും ഇന്നസെന്റിന്റെ വാക്കുകൾക്ക് വില കൽപ്പിച്ചിരുന്നതു കൊണ്ടാണ് ആ സിനിമ സംഭവിച്ചത്. വേറൊരു ഭാഷയിലും അങ്ങനെയൊരു സിനിമയുണ്ടായിട്ടില്ല. ട്വന്റി 20 ഉണ്ടായതിന്റെ നൂറ് ശതമാനം ക്രെഡിറ്റും ഇന്നസെന്റ് ചേട്ടനുള്ളതാണ്. ഷൂട്ടിംഗ് സമയത്ത് ആരെങ്കിലും വരാൻ തടസം കാണിച്ചാൽ, നീപോണം പോയി അഭിനയിക്കണം എന്നു പറയും. മമ്മൂട്ടിയോടാണെങ്കിൽ, പോയി അഭിനയിച്ചേ പറ്റത്തുള്ളൂ മമ്മൂട്ടി എന്ന് പറയാൻ കാണിച്ച ചങ്കൂറ്റവും കാരണവർ സ്ഥാനവും അദ്ദേഹം നേടിയെടുത്തു''.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |