വൈപ്പിൻ: സ്‌കൂട്ടർ യാത്രികനായ സ്വകാര്യ ബസ് ഡ്രൈവർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മരിച്ചു. പള്ളിപ്പുറം കച്ചേരിപ്പടി കുരിശിങ്കൽ ജോൺസന്റെ മകൻ പീറ്റർ റിജോയാണ് (30) മരിച്ചത്. 27 ന് പുലർച്ചെ 2.30 ഓടെ വൈപ്പിൻ സംസ്ഥാനപാതയിൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിന് തെക്കുവശത്ത് വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന റിജോയിയെ പുലർച്ചെ മൂന്നോടെ മുനമ്പം ഹാർബറിൽ പോകാൻ അതുവഴി എത്തിയവരാണ് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |