SignIn
Kerala Kaumudi Online
Thursday, 01 June 2023 1.58 AM IST

കോൺമെബോൾ മ്യൂസിയത്തിൽ മെസിയുടെ മെഴുകു പ്രതിമ

messi

അസൻഷ്യൻ: രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തെക്കേ അമേരിക്കയിലേക്ക് ലോകകപ്പെത്തിച്ച അർജന്റീന ടീമിന്റെ നായകൻ ലയണൽ മെസിയുടെ പൂർണകായ മെഴുകുപ്രതിമ തങ്ങളുടെ മ്യൂസിയത്തിൽ സ്ഥാപിച്ച് ലാറ്രിനമേരിക്കൻ ഫുട്ബാൾ അസോസിയേഷനായ കോണമെബോൾ. പരാഗ്വെയിലെ ലുക്വുയിലുള്ള കോൺമെബോളിന്റെ ആസ്ഥാനത്തെ മ്യൂസിയത്തിൽ പെലെയുടേയും മറഡോണയുടെയും പ്രതിമകൾക്കൊപ്പമാണ് മെസിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. അർജന്റീനയുടെ ത്രീ സ്റ്റാർ ജേഴ്സിയണിഞ്ഞ് ലോകകപ്പുമായി നിൽക്കുന്ന മെസിയുടെ രൂപമാണ് മെഴുകിൽ നിർമ്മിച്ചിരിക്കുന്നത്.

ലോകകപ്പ് നേട്ടത്തോടെ എനിക്ക് എല്ലാം ലഭിച്ചിരിക്കുന്നു, ഇതുമാത്രമായിരുന്നു എനിക്ക് എത്തിപ്പിടിക്കാനാകാതെ നിന്നത്. ദൈവത്തിന് നന്ദി, ഫുടിബാളിൽ എന്നെ പൂർണനാക്കിയതിന്. പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിൽ മെസി പറഞ്ഞു.

ചടങ്ങിൽ മെസിയ്ക്കും മറ്ര് അർജന്റീന താരങ്ങൾക്കും കോച്ച് ലയണൽ സ്കലോണിക്കും ലോകകപ്പിന്റെയും കോപ്പ അമേരിക്ക ട്രോഫിയുടെയും ചെറിയ രൂപങ്ങൾ സമ്മാനിച്ചു.

സെഞ്ച്വറിയടിക്കാൻ മെസി

അന്താരാഷ്ട്ര കരിയറിൽ ഇതുവരെ 99 ഗോളുകൾ നേടിക്കഴിഞ്ഞു ലയണൽ മെസി. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 5 മുതൽ കുറസാവൊയ്ക്കെതിരെയുള്ള അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ സ്‌കോർ ചെയ്യാനായാൽ അന്താരാഷ്ട്ര കരിയറിൽ ഗോൾ നേട്ടം മെസിക്ക് സെഞ്ച്വറിയിൽ എത്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MESSI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.