മുംബയ്:ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടേബിൾ ടെന്നീസ് ലീഗ് ആയ അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് മൂന്നുവർഷത്തെ ഇടവേളക്കുശേഷം മടങ്ങിയെത്തുന്നു.
ജൂലൈ 13 മുതൽ 30 വരെ പൂനെയിലെ ബാലവാഡി സ്പോർട്സ് കോംപ്ലക്സിൽ ആകും അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് മത്സരങ്ങൾ.ഇന്ത്യൻ ടേബിൾ ടെന്നീസ് രംഗത്ത് പുതിയ വിപ്ലവത്തിനാണ് 2017 നീരജ് ബജാജും വിതാ ഡാനിയും മുൻകൈയെടുത്ത് ആരംഭിച്ച അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ലീഗ് തുടക്കം കുറിച്ചത്. ഇത്തവണ
ഇന്ത്യൻ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ പിന്തുണയും ലീഗിനുണ്ട്.
2019 ഡൽഹിയിൽ വച്ചായിരുന്നു അവസാന അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ലീഗ് .നാലാം എഡിഷനിൽ യു മുമ്പാ ടി ടി , പുനേരി പൽത്തൻ , ഗോവ ചലഞ്ചേഴ്സ്, ഡാബാങ്ങ് ഡൽഹി, ആർ പി എസ് ജി കൊൽക്കട്ട എന്നീ ടീമുകൾക്ക് പുറമെ
ബംഗളൂരു സ്മാഷേഴ്സ് എന്ന പുതിയ ടീമും മത്സരത്തിന് ഇറങ്ങുന്നുണ്ട്.വ്യവസായി പുനീത് ബാലന്റെ ഉടമസ്ഥതയിലാണ് ബംഗളൂരു സ്മാഷേഴ്സ് .
ഇന്ത്യൻ ടേബിൾ ടെന്നീസിലെ പ്രതിഭകളെ ലോക ശ്രദ്ധയിൽ കൊണ്ടു വരിക എന്നതാണ് പ്രമുഖ അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ലീഗിന്റെ പ്രധാന ലക്ഷ്യം.സത്യൻ ഗണശേഖരൻ , മാനവ് താക്കർ, സുദീർ മുക്കർജി തുടങ്ങി
ടേബിൾ ടെന്നീസിൽ
പുതിയ ഇന്ത്യൻ താരങ്ങളുടെ ഉദയത്തിനും അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ലീഗിന്റെ മുൻ സീസണുകൾ സാക്ഷിയായിരുന്നു.
ടേബിൾ ടെന്നീസിനെ ഇന്ത്യയിൽ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ലീഗ് ആരംഭിച്ചതെന്ന് സ്ഥാപകരിൽ ഒരാളായ നീരജ് ബജാജ് അഭിപ്രായപ്പെട്ടു.ഒരു ഇടവേളക്കുശേഷം ലീഗ് പുനരാരംഭിക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യൻ ടേബിൾ ടെന്നീസിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ലീഗിനാകും എന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യൻ ടേബിൾ ടെന്നീസ് രംഗത്ത് പുത്തൻ ഉണർവ് അൾട്ടിമേറ്റ് ടേബിൾ ടെന്നീസ് ലീഗിന് ഇത്തവണ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയുണ്ടെന്നുള്ളത് അതിയായ സന്തോഷകരമാണെന്ന് യു ടി ടി ചെയർപേഴ്സൺ വിതാ ഡാനി പറഞ്ഞു.രാജ്യത്തെ ടേബിള്‍ ടെന്നീസിന് ഏറ്റവും മികച്ച വേദിയൊരുക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |