ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ദേശീയ പാതകളിൽ നിന്ന് ടോൾ ഇനത്തിൽ കേന്ദ്ര സർക്കാരിന് ലഭിച്ചത് 1,39,835.61 കോടി രൂപ. ഇതിൽ കേരളത്തിൽ നിന്ന് മാത്രം 896.39 കോടി രൂപ ലഭിച്ചെന്നും കേന്ദ്ര സർക്കാർ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയെ അറിയിച്ചു. അതേസമയം യൂസർഫീ ഇനത്തിൽ പിരിക്കുന്ന തുക സംസ്ഥാനങ്ങളുമായി പങ്കിടുമോയെന്ന് കേന്ദ്രം വ്യക്തമാക്കിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |