ഏഥൻസ് : ഗ്രീസിൽ ജൂത, ഇസ്രയേലി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് രണ്ട് പാകിസ്ഥാനികൾ അറസ്റ്റിൽ. ഗ്രീക്ക് പൊലീസിന്റെ ഭീകരവാദ വിരുദ്ധ ഡിവിഷനും ഇന്റലിജൻസ് ഏജൻസികളും ചേർന്നാണ് ആക്രമണ പദ്ധതി പരാജയപ്പെടുത്തിയത്. ഇറാനിൽ താമസിക്കുന്ന ഒരു പാക് വംശജനാണ് പദ്ധതിയുടെ മാസ്റ്റർ മൈൻഡ് എന്നാണ് വിവരം. ആക്രമണം നടത്താൻ കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ ഈ ഭീകര നെറ്റ്വർക്ക് ശ്രമിച്ചു. ഭീകരരെ തിരിച്ചറിയാൻ ഇസ്രയേലി ഇന്റലിജൻസ് സർവീസായ മൊസാദ് ഗ്രീക്ക് പൊലീസിനെ സഹായിച്ചിരുന്നു. അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |