ചെന്നെെ: പിതാവ് പഠിക്കാൻ പറഞ്ഞതിൽ മനംനൊന്ത് ഒമ്പതുവയസുകാരി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂരിവാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് കൃഷ്‌ണമൂർത്തിയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച അമ്മൂമ്മയുടെ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് പിതാവ് വീട്ടിൽ പോയി പഠിക്കാൻ പറഞ്ഞ് താക്കോൽ നൽകി. തുടർന്ന് പുറത്തുപോയ പിതാവ് രാത്രി 8.15നാണ് തിരിച്ച് വീട്ടിലെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ കൃഷ്‌ണമൂർത്തി മകളോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി പ്രതികരിക്കാത്തതിനെ തുടർന്ന് ഇയാൾ ജനൽ തകർത്ത് വീട്ടിനുള്ളിൽ കയറുകയായിരുന്നു. വീട്ടിനുള്ളിൽ കയറിയ പിതാവ് റൂമിൽ കോട്ടൺ തുണിയിൽ തൂങ്ങിനിൽക്കുന്ന കുട്ടിയെയാണ് കണ്ടത് . ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു പെൺകുട്ടി. നിരവധി റീലുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് അയൽക്കാർ കുട്ടിയെ ' ഇൻസ്റ്റാ ക്വീൻ' എന്നാണ് വിളിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |