പുട്ട്, ദോശ, ഇഡ്ഡലി, അപ്പം തുടങ്ങിയവയാണ് മിക്കവാറും മലയാളികളുടെയും പ്രഭാതഭക്ഷണം. ഇവ നല്ല രുചിയോടെ കഴിക്കണമെന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ചിലർക്കെങ്കിലും ഇതിന് സാധിക്കാറില്ല. കട്ടിയായി പോകുന്നതും ശരിയായ രുചി കിട്ടാത്തതും ഒക്കെ പലരും നേടിരുന്ന പ്രശ്നമാണ്. പുട്ട് ഉണ്ടാക്കുമ്പോഴും ചിലപ്പോൾ ഇത് സംഭവിക്കാം, പ്രത്യേകിച്ച് ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോൾ. പുട്ട് ഉണ്ടാക്കുമ്പോൾ മാവിനൊപ്പം ഒരേയൊരു കാര്യം ചേർത്താൽ മതി നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് ഉണ്ടാക്കാം.
ഗോതമ്പ് പുട്ട് ഉണ്ടാക്കി കഴിഞ്ഞ് ചൂടാറുമ്പോൾ അത് കട്ടിയായി പോകാറുണ്ടല്ലേ? എന്നാലിനി രാവിലെ ഉണ്ടാക്കുന്ന പുട്ട് അതേ രുചിയോടെയും നല്ല മൃദുവായും രാത്രിയും കഴിക്കാം. ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.
ആദ്യം ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കിയതിനുശേഷം ആവശ്യത്തിന് ഗോതമ്പ് പൊടി ചേർത്ത് നല്ല മണം വരുന്നതുവരെ ചെറുതായി ഇളക്കി ചൂടാക്കിയെടുക്കണം. ഇനി ഗോതമ്പ് പൊടി മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാം. ശേഷം പൊടി തണുത്ത് കഴിയുമ്പോൾ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നനച്ച് എടുക്കണം. ഇത് മിക്സി ജാറിലിട്ട് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചെറുതായി ഒന്ന് അടിച്ചെടുക്കണം. അടുത്തതായി ആവശ്യത്തിന് തേങ്ങാപ്പീര ചേർത്ത് പുട്ടുകുറ്റിയിൽ മാവ് നിറച്ച് ആവി കേറ്റിയെടുക്കാം. നല്ല സോഫ്റ്റ് പുട്ട് റെഡിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |